Arrest | മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട് അതിർത്തിയിൽനിന്ന്
- Published by:Anuraj GR
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ വഴിയാണ് 28കാരി തിരൂര്‍ സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു
ആലപ്പുഴ: മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റിലായി. അരൂക്കുറ്റി വടുതല സ്വദേശിനിയായ 28കാരിയും ഇവരുടെ കാമുകനായ മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാറും(26) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലീസാണ് ഇവരെ തമിഴ്നാട് അതിർത്തിയിൽ നിന്ന് പിടികൂടിയത്. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 27 നാണ് യുവതിയെ വടുതലയിലെ വീട്ടില്‍ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ ചേര്‍ത്തല ഡിവൈ.എസ്‌പി ടി.ബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
advertisement
വീട്ടിൽനിന്ന് യുവതി കൊണ്ടുപോയ സ്വർണാഭരണങ്ങൾ വിറ്റ് ഇരുവരും ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളിൽ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ചു. ഇതിനായി തമിഴ്നാട് അതിർത്തിയിൽ ലോഡ്ജ് വാടകയ്ക്ക് എടുത്ത് താമസിച്ച് വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ഉള്ള സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരമാണ് പൊലീസിന് സഹായകരമായത്.
സോഷ്യൽ മീഡിയ വഴിയാണ് 28കാരി തിരൂര്‍ സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഇരുവരും നാടുവിട്ടത്. ഇവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്‌ഐമാരായ കെ. ജെ.ജേക്കബ്, ഉദയകുമാര്‍ , എഎസ്‌ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖില്‍, ആര്യ എന്നിവരാണ് ഉണ്ടായിരുന്നത്.
advertisement
വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതിക്ക് മറ്റൊരു കേസിൽ നാല് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
ഇടുക്കി: തൊടുപുഴ പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയിക്ക് മറ്റൊരു കൊലപാതക ശ്രമക്കേസില്‍ നാലുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയെയാണ് (48) തൊടുപുഴ രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജ് ജി അനിൽ പുറപ്പെടുവിച്ച വിധിപ്രസ്താവത്തിൽ പറയുന്നു.
advertisement
2021 സെപ്റ്റംബറിലാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ശിക്ഷ ലഭിച്ചത് 2018 ഏപ്രില്‍ മൂന്നിന് നടന്ന മറ്റൊരു കൊലപാതകശ്രമക്കേസിലാണ്. ബിനോയി, അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവിനെയാണ് (51) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ പടുതാക്കുളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ച് മണിക്ക് പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച് സാബുവിനെ വീടിന് സമീപത്ത് ബിനോയ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് സാബുവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്റ്റംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുകയാണ് പ്രതി ഇപ്പോള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി. കുര്യന് ഹാജരായി.
Location :
First Published :
February 25, 2022 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട് അതിർത്തിയിൽനിന്ന്