തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്
- Published by:SIBILI S
- news18-malayalam
Last Updated:
പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനും ബന്ധുക്കളായ രണ്ട് പേർക്കെതിരെയുമാണ് കേസെടുത്തത്
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധു രാജനും ബന്ധുക്കളായ രണ്ട് പേർക്കെതിരെയുമാണ് കേസെടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷിന്റെ പരാതിയിലാണ് നടപടി. സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞു, സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണസംഘം പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും.
പാലക്കാട് വടക്കന്തറ മനയ്ക്കൽത്തൊടിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് പിഷാരടിയെ തടയുകയും വോട്ട് ചോദിക്കരുതെന്ന് പറയുകയും ചെയ്തത്. ഇതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
advertisement
ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Apr 03, 2026 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവർത്തകർക്കെതിരെ കേസ്








