ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം

Last Updated:

ഭർത്താവിന്റെ അവിഹിതബന്ധത്തെച്ചൊല്ലി തെലങ്കാനയിലെ വാറങ്കൽ ജംഗ്ഷനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതി. ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച യുവതിയെ പോലീസ് ഇടപെട്ട് ശാന്തയാക്കുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തു

എ ഐ നിർ‌മിത പ്രതീകാത്മക ചിത്രം
എ ഐ നിർ‌മിത പ്രതീകാത്മക ചിത്രം
തെലങ്കാനയിലെ വാറങ്കൽ ജംഗ്ഷനിൽ വിവാഹിതയായ യുവതി കത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു. ജ്യോത്സ്ന എന്ന യുവതിയാണ് തന്റെ ഭർത്താവ് ശ്രീകാന്തിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധത്തെച്ചൊല്ലി അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചത്. കത്തിയുമായി പാഞ്ഞടുത്ത ഭാര്യയിൽ നിന്ന് രക്ഷപ്പെട്ട ശ്രീകാന്ത് ഒരു ജ്വല്ലറിക്കുള്ളിൽ ഒളിച്ചിരിക്കുകയും തുടർന്ന് ഡയൽ-100 വഴി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയിൽ നിന്ന് കത്തി പിടിച്ചെടുക്കുകയും അവരെ ശാന്തയാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യുവതി പോലീസുമായി തർക്കത്തിലേർപ്പെടുകയും തന്റെ കത്തി തിരികെ നൽകണമെന്നും ഭർത്താവിനും കാമുകിക്കും കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചു.
തന്റെ സ്വത്തുക്കൾ ഭർത്താവ് തട്ടിയെടുത്തെന്നും തന്നിൽ നിന്ന് അകന്നു കഴിയുകയാണെന്നും യുവതി ആരോപിച്ചു. തിരക്കേറിയ ജംഗ്ഷനിൽ നടന്ന ഈ നാടകീയ സംഭവങ്ങൾ കാണാൻ വഴിയാത്രക്കാർ തടിച്ചുകൂടിയത് കുറച്ചുനേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഗതാഗതക്കുരുക്കിനും കാരണമായി.
advertisement
Summary: A married woman wielding a knife created a ruckus at the Warangal junction, Telangana on Wednesday. The woman, Jyothsna allegedly attempted to attack her husband Srikanth in the wake of his alleged extramarital affair with another woman. He managed to escape from his furious wife and hid himself in a jewellery and contacted the police through Dial-100.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം
Next Article
advertisement
ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം
ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം
  • തെലങ്കാനയിലെ വാറങ്കൽ ജംഗ്ഷനിൽ ഭർത്താവിന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത് യുവതി കത്തി വീശി.

  • ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച യുവതിയെ പോലീസ് ഇടപെട്ട് കത്തി പിടിച്ചെടുത്തു, പരിഭ്രാന്തി പരന്നു.

  • യുവതി പോലീസുമായി തർക്കത്തിലേർപ്പെട്ടു, ഭർത്താവിനും കാമുകിക്കും ശിക്ഷ ആവശ്യപ്പെട്ട് ബഹളം വെച്ചു.

View All
advertisement