കൊല്ലത്തെ വാടകവീട്ടിലേക്ക് ഓട്ടോ വിളിച്ച് യാത്രപോയ യുവതി കടത്താൻ ശ്രമിച്ച വസ്തുവുമായി പോലീസ് പിടിയിൽ

Last Updated:

ഇവർ മുൻപും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന് പരിശോധിക്കുകയാണ്

പിടിച്ചെടുത്ത വസ്തു
പിടിച്ചെടുത്ത വസ്തു
കൊല്ലം അഞ്ചലിൽ ഓട്ടോയിൽ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ കുകോൺ സ്വദേശിനി ജമീല ബീവിയെയാണ്‌ രണ്ടു കിലോ കഞ്ചാവുമായി ഡാൻസാഫ് ടീമും അഞ്ചൽ പോലീസും സംയുക്തമായി പിടികൂടിയത്.
വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടു കൂടിയാണ് ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്ന് ഓട്ടോയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി ജമീലയെ പിടികൂടിയത്. അഞ്ചലിൽ നിന്നും ഓട്ടോറിക്ഷ ഓട്ടം വിളിച്ച് ജമീല വാടകയ്ക്ക് താമസിച്ച് വരുന്ന കൈതാടിയിലെ വീട്ടിൽ നിന്നും കഞ്ചാവുമായി പൊകാവേയാണ് വീടിന് സമീപത്തു വെച്ച് പോലീസ് പിടികൂടിയത്.
advertisement
കഞ്ചാവിൻ്റെ തൂക്കം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ജമീലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ ബന്ധുവായ കരുകോൺ സ്വദേശിനി ഷാഹിദ് നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ഇവർ മുൻപും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന് പരിശോധിക്കുകയാണ്. എന്തായാലും ഇവരെപ്പറ്റിയും ഇവരുടെ ബന്ധുവിനെപ്പറ്റിയും സമഗ്രമായ അന്വേഷണം നടത്തുവാനാണ് പോലീസിന്റെ തീരുമാനം.
Summary: Woman lands police net after she was found transporting cannabis in a hired autorickshaw. The incident was reported from Anchal in Kollam. The accused has been identified as Jameela Beevi. It is learnt that a close relative of the woman was involved in a cannabis case before
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്തെ വാടകവീട്ടിലേക്ക് ഓട്ടോ വിളിച്ച് യാത്രപോയ യുവതി കടത്താൻ ശ്രമിച്ച വസ്തുവുമായി പോലീസ് പിടിയിൽ
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement