രണ്ടര വയസുകാരിയുടെ മരണത്തിനു മുൻപ് അമ്മയും അമ്മാവനും തലമുണ്ഡനം ചെയ്തതെന്തിന്? വില്ലനായത് അന്ധവിശ്വാസമോ?
- Published by:meera_57
- news18-malayalam
Last Updated:
കുട്ടിയുടെ അമ്മയുടെയും അമ്മാവന്റെയും വാട്സ്ആപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ച പോലീസ് സംഘത്തിന് സംശയങ്ങൾ ഏറി
തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാകാതെ പോലീസ്. തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതിനാൽ ശ്രീതുവിനോട് തോന്നിയ വൈരാഗ്യമാണ് ദേവേന്ദുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതി ഹരികുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ കുട്ടിയുടെ അമ്മയുടെയും അമ്മാവന്റെയും വാട്സ്ആപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ച പോലീസ് സംഘത്തിന് സംശയങ്ങൾ ഏറി. സംഭവം നടന്ന വീടിനുള്ളിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ വസ്തുക്കൾ അടക്കം വിശദമായി പരിശോധിച്ചു. ഇതോടെയാണ് കുടുംബം അന്ധവിശ്വാസത്തിന് അടിമകളായിരുന്നെന്നും കരിക്കകം സ്വദേശിയായ ജ്യോത്സ്യനുമായി ബന്ധം ഉണ്ടായിരുന്നെന്നും കണ്ടെത്തിയത്.
പ്രതിയുടെ മൊഴിയിൽ പരാമർശിക്കുന്ന മുൻവൈരാഗ്യത്തിനപ്പുറം കുടുംബത്തിന് അന്ധവിശ്വാസം ഉണ്ടായിരുന്നതായും ഹരികുമാറും ശ്രീതുവും തല മുണ്ഡനം ചെയ്തത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണെന്നുമാണ് കണ്ടെത്തൽ. കുടുംബവുമായി ബന്ധമുണ്ടായിരുന്ന ജ്യോത്സ്യൻ ശംഖുമുഖം ദേവീദാസനെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തി.
ഹരികുമാറും ശ്രീതുവും തല മുണ്ഡനം ചെയ്തത് ജോത്സ്യനായ ശംഖുമുഖം ദേവീദാസന്റെ നിർദ്ദേശത്തെ തുടർന്നണെന്ന് തെളിഞ്ഞതോടെ വിശദമായ ചോദ്യം ചെയ്യലായി ഇയാളെ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. റൂറൽ എസ്പി എസ്. സുദർശനന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തിയതിന് ശേഷം സ്റ്റേഷനിലെത്തി കുടുംബാംഗങ്ങളെയും ജ്യോത്സനെയും വിശദമായി ചോദ്യം ചെയ്തു. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പങ്കുവെക്കാനാവില്ലെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം.
advertisement
വിശദമായ ചോദ്യം ചെയ്യലിനായി ദേവേന്ദുവിന്റെ മുത്തശ്ശിയേയും മൂത്ത സഹോദരിയെയും അച്ഛൻ ശ്രീജിത്തിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. മൊഴികളിലെ അവ്യക്തത മാറാനാണ് വിശദമായ ചോദ്യം ചെയ്യൽ തുടരുന്നത്.
Summary: Reason why mother and uncle of the two-and-a-half-year-old girl murdered in Balaramapuram tonsured their heads
Location :
Thiruvananthapuram,Kerala
First Published :
January 31, 2025 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടര വയസുകാരിയുടെ മരണത്തിനു മുൻപ് അമ്മയും അമ്മാവനും തലമുണ്ഡനം ചെയ്തതെന്തിന്? വില്ലനായത് അന്ധവിശ്വാസമോ?