HOME /NEWS /Crime / കാറിലെത്തി മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാക്കളെ ചെറുത്ത യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാറിലെത്തി മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാക്കളെ ചെറുത്ത യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

(ANI screengrab)

(ANI screengrab)

കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങാതെ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്

  • Share this:

    കോയമ്പത്തൂര്‍: കാറിലെത്തി മാല പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ യുവതി കാറിനടിയില്‍ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കാറിലെത്തിയവര്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി ചെറുക്കുന്നതിന്റെയും റോഡില്‍ വീഴുന്നതിന്റെയും ദൃശ്യം പുറത്തുവന്നു.

    കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങാതെ യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. കൗസല്യയെന്ന 33കാരി റോഡിലൂടെ നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് ഒരു വെളുത്ത കാര്‍ അവരുടെ അടുത്തേക്ക് എത്തിയത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നയാള്‍ പെട്ടെന്ന് കൗസല്യയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ കൗസല്യ മാലയില്‍ മുറുക്കെപ്പിടിച്ചു.

    Also Read- തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

    ഇതോടെ കാര്‍ അവരെയും വലിച്ച് ഏതാനും അടി മുന്നോട്ടു പാഞ്ഞു. എന്നാല്‍ മാല വിട്ടുകൊടുക്കാന്‍ കൗസല്യ തയാറായില്ല. പിടിവലിക്കിടെ കൗസല്യ റോഡില്‍ വീണതോടെ കാര്‍ വെട്ടിച്ചു പാഞ്ഞു കളഞ്ഞു. ഭാഗ്യം കൊണ്ട് അവര്‍ കാറിനടിയില്‍ പെട്ടില്ല. വിഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെ അന്വേഷണം നടത്തിയ കോയമ്പത്തൂര്‍ പൊലീസ് അഭിഷേക്, ശക്തിവേല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

    First published:

    Tags: Chain snatcher, Coimbatore, Viral video