advertisement

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Last Updated:

വീട്ടമ്മയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്

കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ​വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽപിജി ​ഗ്യാസിന്റെ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.
വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.
advertisement
പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
Next Article
advertisement
വിവാഹം കഴിക്കാൻ നിർബന്ധിച്ച 52കാരിയെ സുഹൃത്തായ 21കാരൻ കൊലപ്പെടുത്തി ക്വാറിയിൽ താഴ്ത്തി
വിവാഹം കഴിക്കാൻ നിർബന്ധിച്ച 52കാരിയെ സുഹൃത്തായ 21കാരൻ കൊലപ്പെടുത്തി ക്വാറിയിൽ താഴ്ത്തി
  • വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 21കാരൻ സുഹൃത്തായ 52കാരിയെ കൊലപ്പെടുത്തി ക്വാറിയിൽ താഴ്ത്തി

  • മുപ്പത് വയസിലേറെയുള്ള പ്രായവ്യത്യാസവും നിരന്തരസമ്മർദവും കൊണ്ട് യുവാവ് കൊലപാതകത്തിന് ഇടയാക്കി

  • കുറ്റസമ്മതം നടത്തിയ പ്രതിയെ ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

View All
advertisement