'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ ഒരു സ്വകാര്യ ഫോൾഡറിലേക്ക് മാറ്റുന്നതിനിടെ, അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു
അജ്മീർ: ആറു വയസുള്ള മകന്‍റെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ പൊലീസിനും സുഹൃത്തിന് വിനയായത് വാട്സാപ്പ് സ്റ്റാറ്റസ്. ഇരുവരും സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. വനിതാ പൊലീസ് കോൺസ്റ്റബിളിനെയും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ(RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഈ മാസം 17 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ജൂലൈ പത്തിനാണ് ജയ്പുർ പൊലീസ് കമ്മീഷണറേറ്റിൽ ജോലി ചെയ്യുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ജന്മദിനം ആഘോഷിക്കാൻ ആറു വയസുള്ള മകനെയുംകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥനായ ഹീരാലാല്‍ സെയ്‌നിയുമായി സ്വകാര്യ ആഡംബര റിസോർട്ടിൽ എത്തിയത്. ഇവർ ഇവിടെ നേരത്തെ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ മുറിയോട് ചേർന്നുള്ള നീന്തൽ കുളത്തിലാണ് വനിതാ പൊലീസുകാരിയും മുതിർന്ന ഉദ്യോഗസ്ഥനും ശാരീരികമായി ബന്ധപ്പെട്ടത്. ആറു വയസുള്ള മകന്‍റെ മുന്നിൽവെച്ചാണ് ഇവർ അടുത്ത് ഇടപഴകിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ ഒരു സ്വകാര്യ ഫോൾഡറിലേക്ക് മാറ്റുന്നതിനിടെ, അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഇത് കണ്ടതോടെ, പൊലീസിൽ പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് പോക്സോ വകുപ്പ് പ്രകാരം, വനിതാ പൊലീസ് കോൺസ്റ്റബിളിനെയും മുതിർന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തത്.
advertisement
രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. റിസോട്ടിലെ നീന്തൽക്കുളത്തിൽ യുവതിയുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ(RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ആര്‍പിഎസ് ഉദ്യോഗസ്ഥനേയും വനിതാ കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വനിതാ കോണ്‍സ്റ്റബിളിനെ ഈ മാസം 17 വരെ റിമാന്‍ഡില്‍ വിട്ടതായി അഡീഷണല്‍ എസ്. പി ദിവ്യ മിട്ടല്‍ പറഞ്ഞു.
advertisement
വാടകവീട്ടില്‍വെച്ച് ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ആശുപത്രിയില്‍
ആണ്‍ സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു(38) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ മിഥുന്‍(39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ആറിനാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.
advertisement
ബിന്ദു രണ്ടു കുട്ടികളുടെ അമ്മയാണ്. കോക്കുന്നില്‍ വാടകവീട്ടിലാണ് ബിന്ദു താമസിച്ചിരുന്നത്. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് ബിന്ദു മൊഴി നല്‍കിയത്. എന്നാല്‍ മിഥുനെ ഭിഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മിഥുന്‍ നല്‍കിയ മൊഴിയും ഇത്തരത്തിലുള്ളതാണ്.
ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബിന്ദുവിനെ എത്തിച്ച ശേഷം മിഥുന്‍ മുങ്ങുകയായിരുന്നു. ബിന്ദുവിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ ബിന്ദു മരിച്ചു.
advertisement
സംഭവത്തില്‍ ദൂരൂഹുതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിന്ദുവിന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് മിഥുനുമായി അടുപ്പത്തിലായത്.
Location :
First Published :
Sep 13, 2021 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ








