നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസി ഹെയര്‍ഡ്രെസര്‍ക്ക് 15 വര്‍ഷം തടവ്

  സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസി ഹെയര്‍ഡ്രെസര്‍ക്ക് 15 വര്‍ഷം തടവ്

  ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

  News18 Malayalam

  News18 Malayalam

  • Share this:
   സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിച്ച് പ്രവാസി ഹെയര്‍ഡ്രെസ്സര്‍ യുവതിയെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദുബായിലായിരുന്നു സംഭവം. കുറഞ്ഞ വിലയ്ക്ക് സൗന്ദര്യവര്‍ദ്ധകവസ്തുക്കളും കേശ സംരക്ഷണ ചികിത്സയും വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ താമസസ്ഥലത്തേക്ക് എത്തിച്ച പ്രതി അവരെ ഭയപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ ദുബായ് ഹെയര്‍ഡ്രെസ്സറിന് 15 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

   ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് അനുസരിച്ച്, യുവതി ജുമൈറ-ലേക്ക്-ടവേഴ്സിലെ ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു യുവാവിനെ പരിചയപ്പെട്ടത്. ഇയാള്‍ താന്‍ സലൂണിലെ ഒരു ഹെയര്‍ഡ്രെസ്സറാണെന്ന് യുവതിയോട് സ്വയം പരിചയപ്പെടുത്തുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാള്‍ കുറഞ്ഞ വിലയ്ക്ക് യുവതിക്ക് കേശ സംരക്ഷണ ഉല്‍പന്നങ്ങള്‍ നല്‍കാമെന്ന് അറിയിക്കുന്നത്.

   ''അവന്‍ എന്റെ മുടി പരിശോധിച്ച്, മുടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. അയാള്‍ എനിക്ക് കേശ സംരക്ഷണ ഉല്‍പന്നങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ന്യായമായ വിലയ്ക്ക് നല്‍കാമെന്ന് അറിയിച്ചു. 7000 (1,40,000 രൂപ) ദിര്‍ഹം ശമ്പളത്തിന് ഒരു സലൂണില്‍ എനിക്ക് ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തു,'' യുവതി നല്‍കിയ ഔദ്യോഗിക മൊഴികളില്‍ പറയുന്നു.

   തുടര്‍ന്ന്, അടുത്തുള്ള ടവറിലെ തന്റെ വസതിയിലേക്ക് വന്നാല്‍ ഈ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞു അദ്ദേഹം കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു. അവള്‍ അവനോടൊപ്പം അവന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ആദ്യം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കാണിക്കുകയും പിന്നീട് അയാള്‍ അവളെ കിടക്കയിലേക്ക് തള്ളിയിടുകയും ചെയ്തു.''അവന്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു,'' അവള്‍ കൂട്ടിച്ചേര്‍ത്തു.

   അവള്‍ സഹായത്തിനായി നിലവിളിക്കുകയും, അയാളുടെ കൈവിരല്‍ കടിക്കുകയും നഖം കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടും പ്രതി തന്നെ ആക്രമിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ഒടുവില്‍ അവളെ അപ്പാര്‍ട്ട്‌മെന്റ് വിടാന്‍ പ്രതി അനുവദിച്ചു. അതിനുശേഷം അവള്‍ ദുബായ് പോലീസിനെ വിവരങ്ങള്‍ അറിയിച്ചു.

   അറസ്റ്റ് ചെയ്യപ്പെട്ട പ്രതി പറയുന്നത് യുവതിയെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രലോഭിപ്പിച്ച് എത്തിച്ച് ഉപദ്രവിച്ചിട്ടില്ലെന്നും പണത്തിന് പകരമായി പരസ്പരം സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിട്ടുള്ളത് എന്നാണ്.

   കോടതി രേഖകളില്‍ ടവറിന്റെ വാച്ച്മാന്‍ പറഞ്ഞിതിങ്ങനെയാണ്, ''അവര്‍ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നത് ഞാന്‍ കണ്ടിരുന്നു. പക്ഷേ രണ്ട് മണിക്കൂറിന് ശേഷം അവള്‍ കരഞ്ഞുകൊണ്ട് പുറത്തുവരുകയും പോലീസിനെ വിളിക്കുകയും ചെയ്തു. പ്രതി കള്ളം പറയുകയാണെന്ന് അവള്‍ എന്നോട് പറഞ്ഞു.''

   അല്‍ ബര്‍ഷ പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലില്‍, അവളുമായി 500 ദിര്‍ഹം നല്‍കിയുള്ള ബന്ധമുണ്ടെന്ന് പ്രതി സമ്മതിക്കുകയും ആ സമയത്ത് തന്റെ പക്കല്‍ പണമില്ലായിരുന്നുവെന്നും പിന്നീട് നല്‍കാമെന്ന് പറയുകയും ചെയ്തുവെന്നുമാണ്.

   ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വിധി 15 ദിവസത്തിനുള്ളില്‍ അപ്പീലിന് വിധേയമാകും.
   First published: