കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
- Published by:Rajesh V
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയായിരുന്നു
കൊല്ലത്ത് നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു. കമ്മീഷണര്‍ക്ക് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ ചവറ പോലീസ് കേസെടുത്തു. സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.
പോലീസ് സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തി നവാസില്‍ നിന്നുണ്ടായിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥ പോകാനിറങ്ങുമ്പോഴാണ് നവാസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Summary: A woman police officer on night duty in Kollam has filed a complaint alleging sexual assault. Following the incident, CPO Navas of Neendakara Coastal Police Station has been suspended. Based on the officer’s complaint to the Commissioner, Chavara Police registered a case. A copy of the suspension order has been out.
Location :
Kollam,Kollam,Kerala
First Published :
December 17, 2025 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍








