വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി അയൽക്കാരി സ്വർണം കവർന്നു

Last Updated:

പട്ടാപ്പകൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി 7 പവൻ കവർന്ന സ്ത്രീ പിടിയിൽ.

പട്ടാപ്പകൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി 7 പവൻ കവർന്ന സ്ത്രീ പിടിയിൽ . തിരുവനന്തപുരം ആറ്റിങ്ങൽ കൊടുമൺ ലാലി (52) ആണ് പോലീസ് പിടിയിലായത് .പുരവൂർ അയ്യരുമഠത്തിനു സമീപം വിളയിൽ വീട്ടിൽ രത്നമ്മ എന്ന 90 വയസുള്ള വയോധികയുടെ 7 പവൻ വരുന്ന 3 സ്വർണമാലകളാണ് വെള്ളിയാഴ്ച്ച രാവിലെ ലാലി കവർന്നത് . അയൽവാസി കൂടിയായ ലാലി സ്ഥിരമായി രത്നമ്മയ്ക്കു ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ വീട്ടിൽ എത്തുമായിരിന്നു . കവർച്ചയ്ക്കു ശേഷം സ്വര്ണമാലകൾ സമീപത്തെ മണൽകൂനയിൽ ഒളിപ്പിക്കുകയായിരിന്നു .
ഇതേ ദിവസം വീട്ടിൽ നിന്ന് 5000 രൂപ കാണാതായതിനെ തുടർന്ന് ലാലിയെ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്ന് രത്നമ്മ വിലക്കിയിരുന്നു ,ഇതിനു ശേഷമാണ് മോഷണവിവരം പുറത്തറിയുന്നത് . മാല അപഹരിക്കപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ ലാലി മണൽക്കൂമ്പാരത്തിനു സമീപം കൈ കഴുകുന്നത് കണ്ടുവെന്ന സമീപവാസികളിൽ ചിലരുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്,  തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലാലി കുറ്റം സമ്മതിക്കുകയും മാലകൾ മണൽക്കൂമ്പാരത്തിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു . മോഷണത്തിന് ശേഷം മണിക്കൂറുകൾക്കുളിൽ തന്നെ ലാലി പോലീസ് പിടിയിലാകുകയായിരിന്നു .
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി അയൽക്കാരി സ്വർണം കവർന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement