കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഭർത്താവിനെതിരായ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയുമാണ് പൊലീസിൽ പരാതി നൽകിയത്.
കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയവെ വീണ്ടും പാമ്പുകടിയേറ്റ് അഞ്ചൽ സ്വദേശിനി മരിച്ചത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല നൽകിയതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. ഡിവൈ.എസ്.പി അശോകനാണ് അന്വേഷണ ചുമതല. മരണത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര(25) ആണ് മൂർഖൻ്റെ കടിയേറ്റ് മരിച്ചത്. ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റൂറൽ എസ്.പിക്കും അഞ്ചൽ സിഐക്കും കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയുമാണ് പൊലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് കിടപ്പു മുറിയിൽ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി.
advertisement
അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായാണ് ഉത്ര സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ടാമതും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും ഉറങ്ങുന്നതിനിടയിലായിരുന്നു.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]ബല്ലാല ദേവയുടെ വിവാഹ നിശ്ചയം ആഘോഷിച്ച് ആരാധകർ; കൂടുതൽ ചിത്രങ്ങൾ കാണാം [PHOTOS]
പാമ്പ് കടിയേറ്റ ദിവസം ഒപ്പമുണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയുടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്. ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി സൂരജ് ഇത് വീണ്ടും തുറക്കുകയായിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. പാമ്പിനെ ആദ്യം കണ്ടെത്തിയതും സൂരജാണ്.
advertisement
അടൂരിലെ വീട്ടിൽ വച്ച് പാമ്പ് കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ വീടിന്റെ ഗോവണിക്ക് സമീപം ഉത്ര പമ്പിനെ കണ്ടിരുന്നു. അന്ന് ഈ പാമ്പിനെ സൂരജ് പിടികൂടി വീടിന് പുറത്തു കൊണ്ടു പോയി കളഞ്ഞു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് ബന്ധമുണ്ടെന്നും ഉത്രയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
മകൾക്ക് വിവാഹത്തിന് നൽകിയ 100 പവൻ സ്വർണാഭരണങ്ങളും, പണവും കാണാനില്ലെന്നും, വിശദമായ അന്വേഷണത്തിലൂടെ മരണ കാരണം പുറത്ത് കൊണ്ടു വരണമെന്നും അച്ഛൻ വിശ്വസേനനും, സഹോദരൻ വിഷ്ണുവും ആവശ്യപ്പെട്ടു. സൂരജിന്റെ ആവശ്യങ്ങൾക്കായി നിരവധി തവണ പണം നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
advertisement
ഇതിനിടെ ഉത്രയുടെ സഹോദരനെതിരെ സൂരജും പൊലീസിൽ പരാതി നൽകി. സ്വത്ത് തട്ടിയെടുക്കാനായി ഉത്രയെ അപായപ്പെടുത്തിയെന്നാണ് പരാതി.
Location :
First Published :
May 22, 2020 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഭർത്താവിനെതിരായ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും


