കോട്ടയം: പകൽ സമയം വീടിന് പിൻവശത്തുകൂടി എത്തി യുവതിയെ പീഡിപ്പിക്കാൻ (Sexual Assault) ശ്രമിച്ച യുവാവ് അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശി അനീഷ് (31) ആണ് അറസ്റ്റിലായത്(Arrest). കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപമാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നും തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചതോടെ അനീഷ് അവരുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ് അവശനിലയിൽ വസ്ത്രങ്ങൾ കീറിയ നിലയിലും യുവതിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയ സമയത്ത് വഴിയരികിൽ പ്രതിയെ കണ്ടിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Summary- A young man was arrested for trying to sexually assault a young woman in the backyard during the daytime. Aneesh (31), a native of Thrikkodithanam, was arrested. The incident took place near Kochupalli in Payipad, Changanassery at 12 noon last day. The accused, who was produced in court, was remanded for 14 days.
യുവതിയെ 2858 തവണ ഫോണിൽ വിളിച്ചു; മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച 'സിദ്ധൻ' അറസ്റ്റിൽ
13 വയസുള്ള മകനെ അമ്മ ഉപേക്ഷിച്ചുപോയ സംഭവത്തിൽ സിദ്ദൻ അറസ്റ്റിലായി. കോഴിക്കോട് ബാലുശേരി കായണ്ണയിലാണ് സംഭവം. മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ചതിന് കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി(52) എന്നയാളെയാണ് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഫെബ്രുവരി 12 മുതൽ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിച്ച് പോയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ബാലനീതി വകുപ്പ് പ്രകാരം യുവതി റിമാൻഡിലായിരുന്നു.
യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവി 2858 തവണ വിളിച്ചതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകനെ ഉപേക്ഷിച്ചത് രവിയുടെ നിർബന്ധപ്രകാരമാണെന്ന് വ്യക്തമായത്. ഇതോടെയാണ് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ ഉപേക്ഷിച്ചുപോയ യുവതി, രവിയ്ക്കൊപ്പം താമസിച്ചതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വീടിനോട് ചേർന്ന് ക്ഷേത്രം പണിത്, പ്രശ്ന പരിഹാരം നിർദേശിക്കുന്നയാളാണ് രവി. ഇയാളെ കാണാൻ ദിവസവും നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായ നിരവധി സ്ത്രീകൾ രവിയെ കാണാനെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വന്ന സ്ത്രീകളെ രവി ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സിദ്ദൻ അറസ്റ്റിലായ വിവരം അറിയാതെ നിരവധി പേരാണ് കഴിഞ്ഞ ദിവസവും ദർശനം തേടി എത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഭക്തർ ഇവിടേക്ക് എത്തുന്നത്. സിദ്ദനെ കാണാൻ എത്തിയവരോട് ടൂറിലാണെന്ന മറുപടിയാണ് രവിയുടെ അനുയായികൾ നൽകിയത്. കാക്കൂർ ഇൻസ്പെക്ടർ ബി കെ സിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ എം അബ്ദുൽ സലാം, എഎസ്ഐ കെ കെ രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് രവിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kottayam news, Rape, Sexual abuse