പാലക്കാട്: ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം കുത്തിക്കൊന്നു. പട്ടാമ്പി കൊപ്പം കടുകതൊടിയിലാണ് സംഭവം. വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
വിസയുടെ കാശ് തിരികെ തരാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹം ശരിയാക്കിതരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്. അബ്ബാസ് വാങ്ങിയ പണം ഏറെ നാളായി മുഹമ്മദാലി തിരികെ ചോദിച്ചു. എന്നാൽ പണം നൽകാൻ അബ്ബാസ് തയ്യാറായില്ല.
കൊപ്പം എസ്.ഐ എംബി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഗുരതരാവസ്ഥയിലായ അബ്ബാസിനെ ആശുപതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.
തമിഴ്നാട്ടില്‍ മലയാളികളുടെ കൊലപാതകം: നാലുപേർ കീഴടങ്ങി, രണ്ടുപ്രതികളെ ലോഡ്ജിൽ നിന്ന് പിടികൂടിസേലം ധര്‍മപുരി (Dharmapuri) നല്ലപ്പള്ളിക്ക് സമീപം ഭൂതനഹള്ളിയില്‍ എറണാകുളം വരാപ്പുഴ വലിയ വീട്ടില്‍ ട്രാവല്‍സ് ഉടമ ശിവകുമാര്‍ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ ക്രൂസ് (58) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നാല് തമിഴ്നാട് സ്വദേശികള്‍ കീഴടങ്ങി. മറ്റു രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈറോഡ് ഗോപിച്ചെട്ടിപാളയം വെങ്കിടാചല പെട്ടയിലെ രഘു (42), സേലം സെവ്വാപ്പേട്ട അയ്യര്‍തെരുവില്‍ ജോസഫ് (22), സേലം പല്ലപ്പട്ടി ആദിദ്രാവിഡര്‍ തെരുവില്‍ സുരേന്‍ ബാബു (34), സേലം കാടയാംപട്ടി വിഷ്ണു വര്‍ധന്‍ (24) എന്നിവര്‍ കഴിഞ്ഞദിവസം തെങ്കാശിയിലെ ചെങ്കോട്ട ജില്ലാകോടതിയില്‍ കീഴടങ്ങി. ഇവരുടെ കൂട്ടാളികളായ സേലം സ്വദേശികള്‍ പ്രഭാകരന്‍, ലക്ഷ്മണന്‍ എന്ന അബു എന്നിവരെ ശനിയാഴ്ച ധര്‍മപുരി പൊലീസ് അറസ്റ്റ് ചെയ്തു. ഈ രണ്ടുപേരും ശിവകുമാര്‍, നെവിന്‍ എന്നിവരെ സേലത്തെ ലോഡ്ജിലെത്തി കണ്ടിരുന്നതായി പൊലീസിന് തെളിവുലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.Also Read-
Found Dead | അംഗൻവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിസംഭവത്തില്‍ ഇനിയും കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ആറുപ്രതികളെയും ധര്‍മപുരി ജയിലില്‍ റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുതന്നെയാണെന്നാണ് സൂചന. ഭൂതനഹള്ളിയില്‍ വനമേഖലയിലുള്ള ക്രഷര്‍യൂണിറ്റിന് സമീപം ശിവകുമാര്‍, നെവിന്‍ എന്നിവരെ ജൂലായ് 19 നാണ് മരിച്ചനിലയില്‍ കാണുന്നത്. ഇവരുടെ മൊബൈല്‍ഫോണും താമസിച്ച സേലത്തെ ലോഡ്ജും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ കിട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.