Found Dead | അംഗൻവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാവിലെ ആറോടെ ഭർത്താവിന് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്ക് പോയതായിരുന്നു മഹിളാ മണി.
തിരുവല്ല: തിരുവല്ല കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപികയെ വീടിന്‍റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി(60)യെയാണ് ഇന്ന് രാവിലെ വീടിന്റെ പിൻവശത്തെ അടുക്കളയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ഏഴിന് അടുക്കളയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്ക് പോയതായിരുന്നു മഹിളാ മണി. ഏറെ നേരമായും കാണാത്തതിനെ തുടർന്ന് ശസശി അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകടക്കുന്ന നിലയിൽ മഹിളാ മണിയെ കണ്ടെത്തിയത്.
ഉടൻതന്നെ ഭർത്താവ് സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ചേര്‍ന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹിളാ മണിയ്ക്ക് മൂന്നാഴ്ച മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
advertisement
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ദരും സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Location :
First Published :
July 24, 2022 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Found Dead | അംഗൻവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി