വിഷരഹിത ഊട്ടുനേർച്ച; അങ്കമാലി യൂദാപുരത്ത് മാതൃകയായി ജൈവകൃഷി ദൗത്യം
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
യൂദാപുരം പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം വിശ്വാസികൾക്കായി പള്ളിപ്പറമ്പിലും വീടുകളിലുമായി പച്ചക്കറികൾ, വാഴ, കപ്പ എന്നിവയാണ് കൃഷി ചെയ്യുന്നത്.
ഊട്ടുനേർച്ചയ്ക്ക് വിഷരഹിത ഉത്പന്നങ്ങൾകൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ വിളമ്പുക എന്ന ആശയവുമായി അങ്കമാലി യൂദാപുരം പള്ളി. ഒക്ടോബറിൽ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ഊട്ടുനേർച്ചയിൽ മൂന്നുലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന ഊട്ടുനേർച്ച രാത്രിവരെ ഉണ്ടാവും. ഈ പ്രാവശ്യം വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് ജൈവപച്ചക്കറികൾ കൊണ്ടുള്ള വിഭവങ്ങൾ ഊട്ടുനേർച്ചയിൽ വിളമ്പുവാൻ സാധിക്കും.

ഇതിനായി പള്ളിയുടെ നേതൃത്വത്തിൽ പച്ചക്കറികൃഷി ആരംഭിച്ചു. തരിശുനിലങ്ങൾ കണ്ടെത്തി അവിടെയാണ് കൃഷി ചെയ്യുന്നത്. കൂടാതെ പള്ളിയിൽ പതിവായി വരുന്നവരുടെ വീടുകളിലും ജൈവ പച്ചക്കറികൃഷി നടത്തും. വിവിധതരം പച്ചക്കറികൾ, വാഴ, കപ്പ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഊട്ടുനേർച്ചയുടെ തലേദിവസം പള്ളിയിൽ എത്തുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് കപ്പകൃഷി ചെയ്യുന്നത്. കൃഷിയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി യൂദാപുരം പരിസ്ഥിതി ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 30, 2026 3:06 PM IST









