പാലക്കാട് തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം
പാലക്കാട്: തൃത്താല കണ്ണനൂരിൽ യുവാവിനെ വെട്ടികൊന്നു. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ ആണ് മരിച്ചത്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി.
കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു. ഇതിനിടെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ കഴുത്ത് മുറിഞ്ഞ നിലയിൽ ചികിത്സക്കെത്തിയ യുവാവ് മരണപ്പെടുകയായിരുന്നു.
തന്നെ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചതായി ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞു. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ എന്നാണ് ആശുപത്രി അധികൃതർക്ക് യുവാവ് നൽകിയ അഡ്രസ്സ്. തൃത്താല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Location :
Palakkad,Palakkad,Kerala
First Published :
November 02, 2023 9:46 PM IST