നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മർദനത്തിൽ കൊല്ലപ്പെട്ടു

  ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മർദനത്തിൽ കൊല്ലപ്പെട്ടു

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഇടുക്കി: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ ബിയല്‍റാം സ്വദേശി പൂപ്പാറ ബാബു എന്നറിയപ്പെടുന്ന ബാബു (45) ആണ് മരിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മുന്തലില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ബോഡിനായ്ക്കന്നൂര്‍ ഡിവൈ.എസ്.പി ഈശ്വരന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   ബൈക്ക് മോഷ്ടിക്കാൻ ബാബു എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തക്കം പാര്‍ത്തിരുന്ന നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നു മണിക്കെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കൂട്ടം ചേര്‍ന്നെത്തിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവസ്ഥലത്തു തന്നെ ബാബു മരിച്ചു. റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

   Also Read- 'തെറ്റു ചെയ്തവൾ ശിക്ഷ അനുഭവിയ്ക്കട്ടെ' അറിഞ്ഞിരുന്നേൽ തടഞ്ഞേനെയെന്ന് ജോളിയുടെ അമ്മ

   ബാബുവിന്റെ ശരീരത്തിൽ‌ മർദനമേറ്റതിന്റെ പാടുകളുണ്ട്. ബൈക്ക് മോഷണത്തിനു പുറമേ, ഓട്ടോ മോഷണത്തിനും വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ഇയാളുടെ പേരില്‍ കേസുകളുണ്ട്.

   First published:
   )}