'തെറ്റു ചെയ്തവൾ ശിക്ഷ അനുഭവിയ്ക്കട്ടെ' അറിഞ്ഞിരുന്നേൽ തടഞ്ഞേനെയെന്ന് ജോളിയുടെ അമ്മ
'തെറ്റു ചെയ്തവൾ ശിക്ഷ അനുഭവിയ്ക്കട്ടെ' അറിഞ്ഞിരുന്നേൽ തടഞ്ഞേനെയെന്ന് ജോളിയുടെ അമ്മ
'വീട്ടിലെത്തുന്നത് വല്ലപ്പോഴും. ഏറ്റവും ഒടുവിൽ വന്നത് ഓണത്തിന്. പെരുമാറ്റത്തിൽ ഒരു ഭാവവ്യത്യാസവും തോന്നിയില്ല'
News 18
Last Updated :
Share this:
എം എസ് അനീഷ് കുമാർ
ഇടുക്കി: ആദ്യ കൊല നടന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ പൊലീസിനെയോ കോടതിയെയോ അറിയിക്കുമായിരുന്നുവെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ അമ്മ ത്രേസ്യാമ്മ. ജോളിയുടെ പ്രവൃത്തി അറിഞ്ഞിരുന്നെങ്കിൽ തടയുമായിരുന്നുവെന്നും അവർ പറഞ്ഞു.
'ജോളി ഒരു കാര്യവും കുടുംബത്തോട് പറയില്ലായിരുന്നു. നല്ല രീതിയിലാണ് വളർത്തിയത്. നല്ല വിദ്യാഭ്യാസവും നൽകി. വീട്ടിലെത്തുന്നത് വല്ലപ്പോഴുമായിരുന്നു. ഏറ്റവും ഒടുവിൽ ഓണത്തിനാണ് വീട്ടിൽ വന്നത്. തനിച്ചാണ് വന്നത്. പെരുമാറ്റത്തിൽ ഒരു ഭാവവ്യത്യാസവും തോന്നിയില്ല'- ത്രേസ്യാമ്മ പറയുന്നു.
'ഏറെ സ്വത്ത് നൽകിയാണ് കെട്ടിച്ചത്. രണ്ടാം വിവാഹം കഴിയ്ക്കണമെന്ന് ജോളി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഷാജു ഒരു തവണയേ നാട്ടിൽ വന്നിട്ടുള്ളൂ'- ത്രേസ്യാമ്മ പറഞ്ഞു. ഒരു കൊലപാതകം നടത്തിയപ്പോൾ തന്നെ ജോളിയുടെ മാനസിക നില മാറിയിരിക്കാമെന്നും ത്രേസ്യാമ്മ പറയുന്നു.
ജ്യോത്സ്യൻ കൃഷ്ണകുമാറിനെ ജോളി സന്ദർശിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.