• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest| വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച യുവസൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേ

Arrest| വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച യുവസൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേ

പ​യ്യാ​വൂ​രി​ല്‍ ക​ഴി​ഞ്ഞ പ​ത്തി​ന് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ഇ​ത്ത​ര​ത്തി​ല്‍ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി​യും താ​നാ​ണെ​ന്ന് പ്ര​തി പൊലീ​സി​നോ​ട് പ​റ​ഞ്ഞു

 • Share this:
  കണ്ണൂർ: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല (gold chain) പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യുവ സൈ​നി​ക​നെ ഇ​രി​ട്ടി സി​ ഐ കെ ജെ ബി​നോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്പി​ലെ പ​രു​ന്ത്മ​ല​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി (27) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45നായിരുന്നു സംഭവം.

  ​കി​ളി​യ​ന്ത​റ​ക്ക് സ​മീ​പ​മു​ള്ള ഫി​ലോ​മി​ന ടീ​ച്ച​റി​ന്‍റെ വീ​ടി​ന് സ​മീ​പം റോ​ഡി​ല്‍ കാ​ര്‍ നി​ർ​ത്തി സെ​ബാ​സ്റ്റ്യ​ൻ ഷാ​ജി ഒ​രു മേ​ല്‍​വി​ലാ​സം അ​ന്വേ​ഷി​ച്ചു. ടീ​ച്ച​ര്‍ വിലാസം പറഞ്ഞുകൊടുക്കവെ ക​ഴു​ത്തി​ല്‍ കി​ട​ക്കു​ന്ന സ്വ​ര്‍​ണ​മാ​ല കൈ​കൊ​ണ്ട് പി​ടി​ച്ച് പ​റി​ച്ചു. ആ​രോ​ഗ്യ​വ​തി​യാ​യ ടീ​ച്ച​റു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ല്‍ അ​ഞ്ച് പ​വ​ന്‍റെ മാ​ല പൂ​ര്‍​ണ​മാ​യും ടീ​ച്ച​റു​ടെ കൈ​വ​ശം ഇ​രു​ന്നു. ഒ​രു പ​വ​നു​ള്ള സ്വ​ര്‍​ണ​ക്കു​രി​ശ് പ്ര​തി​യുടെ കൈയിലുമായി.

  Also Read- Murder| പാലക്കാട് നടന്നത് കൊലപാതകം: യുവാവിനെ ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുന്ന ദൃശ്യം പുറത്ത്

  ടീ​ച്ച​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കാ​റി​ല്‍ വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യി. ഉ​ട​ന്‍​ത​ന്നെ പൊലീസിനെ അറിയിച്ചു. സി​ ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെയ്തു. പ​യ്യാ​വൂ​ര്‍, ശ്രീ​ക​ണ്ഠാ​പു​രം പൊ​ലീ​സി​ന് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു കാ​ര്‍ ആ ​ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​താ​യി വി​വ​രം ന​ല്‍​കു​ക​യും ചെ​യ്തു. കാ​റും പ്ര​തി​യെ​യും ശ്രീ​ക​ണ്ഠാ​പു​രം പൊലീ​സ് ത​ട​ഞ്ഞ​പ്പോ​ഴേ​ക്കും പി​ന്നാ​ലെ​യെ​ത്തി​യ ഇ​രി​ട്ടി പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

  കാ​ര്‍​ഗി​ലി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന സൈ​നി​ക​നാ​യ പ്ര​തി 40 ദി​വ​സ​ത്തെ അ​വ​ധി​ക്ക് എ​ത്തി മാ​ട​ത്തി​ലെ ലോ​ഡ്ജി​ല്‍ ഒ​രു യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. പ​യ്യാ​വൂ​രി​ല്‍ ക​ഴി​ഞ്ഞ പ​ത്തി​ന് വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ഇ​ത്ത​ര​ത്തി​ല്‍ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി​യും താ​നാ​ണെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

  Also Read- മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

  ഇ​രി​ട്ടി പ​യ​ഞ്ചേ​രി​മു​ക്ക് സ്വ​ദേ​ശി​യു​ടെ കാ​ര്‍ മ​റ്റൊ​രാ​ളി​ല്‍ നി​ന്ന് വാ​ട​ക​ക്കെ​ടു​ത്താ​ണ് പ്ര​തി ക​റ​ങ്ങി ന​ട​ന്നി​രു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തേ​ക്കെ​ന്ന് പ​റ​ഞ്ഞ് എ​ടു​ത്ത കാ​റി​ന്‍റെ വാ​ട​ക ന​ല്‍​കിയി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും കാ​ര്‍ തി​രി​ച്ച് ന​ല്‍​കി​യി​രു​ന്നു​മി​ല്ല. സി​ ഐ​ക്ക് പു​റ​മെ എ​സ്‌​ ഐ സു​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ ബി​നീ​ഷ്, സി ​പി ​ഒ ഷി​നോ​യ് എ​ന്നി​വ​ര്‍​ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

  മു​ന്‍ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍ ക​ക്ക​ട്ടി​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ക​വ​ര്‍​ച്ച​ക്കി​ര​യാ​യ ഫി​ലോ​മി​ന ടീ​ച്ച​ര്‍. വ​ള​രെ വോ​ഗ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​രി​ട്ടി പോ​ലീ​സ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സ്വ​ര്‍​ണ​ക്കു​രി​ശ് പ്ര​തി​യി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു.
  Published by:Rajesh V
  First published: