യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് സംഘം സ്ഥലത്തു എത്തുന്നതിന് മുൻപേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയൽവാസികൾ സംശയം അറിയിച്ചത്
ഇടുക്കി: അടിമാലി പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
ആറുകണ്ടത്തിൽ ശ്രീദേവി (27) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാൻ ശ്രീദേവിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിച്ചു. വീട്ടുടമ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണ് പൊലീസെത്തിയത്.
advertisement
ശ്രീദേവി ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ഷാൾ മുറിച്ചു രക്ഷപ്പെടുത്താൻ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും രാജീവ് മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ് പറഞ്ഞു.
Also Read- വാഹന പുക പരിശോധനാ കേന്ദ്രം തുടങ്ങാൻ 5000 രൂപ കൈക്കൂലി; തൃശ്ശൂരിൽ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും പിടിയിൽ
പൊലീസ് സംഘം സ്ഥലത്തു എത്തുന്നതിന് മുൻപേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയൽവാസികൾ സംശയം അറിയിച്ചത്. അടിമാലി പൊലീസും ഇടുക്കി ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തെളിവുകൾ ശേഖരിച്ചു.
Location :
Idukki,Kerala
First Published :
August 01, 2023 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ


