Murder| വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം: വർക്കലയിൽ (Varkala) മാതൃ സഹോദരന്റെ (Unlce) വെട്ടേറ്റ യുവതി മരിച്ചു. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലു (37) ആണ് മരിച്ചത്. കഴിഞ്ഞ 28ന് ഉച്ചയ്ക്കായിരുന്നു ഷാലുവിന് വെട്ടേറ്റത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായിരുന്ന ഷാലു ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു സ്കൂട്ടറിൽ മടങ്ങവെയായിരുന്നു മാതൃസഹോദരൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയത്. കഴുത്തിലേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ഇവർ തമ്മിൽ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാലു.
അയൽവാസിയും ഷാലുവിന്റെ മാതൃസഹോദരനുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലിനെ(47) സംഭവം നടന്ന അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ഷാലുവിന്റെ മക്കൾ നോക്കിനിൽക്കെയാണു സംഭവം. ഷാലുവിനെ രക്ഷിക്കാനെത്തിയവരെ അനിൽ കത്തിയുമായി വിരട്ടിയോടിച്ചു. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്.
ഷാലുവിനെ ആശുപത്രിയിലേക്കു മാറ്റുമ്പൊഴേക്കും ഒട്ടേറെ രക്തം നഷ്ടപ്പെട്ടിരുന്നു. ഷാലുവിന്റെ ഭർത്താവ് സജീവ് ഗൾഫിലാണ്. അനിലും ഷാലുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും അനിലിന് പണം മടക്കി നൽകാത്തതിന്റെ പേരിലാണ് ആക്രമണമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വെൽഡിങ് ജോലി ചെയ്യുന്ന അനിൽ ഏറെ നാൾ ഗോവയിലായിരുന്നു. ഒന്നരമാസമായി നാട്ടിലുണ്ട്. അയിരൂരിലെ സ്വകാര്യ പ്രസിൽ ഡിടിപി ഓപ്പറേറ്ററാണ് ഷാലു.
advertisement
പരാതി നല്‍കിയതില്‍ പക; യുവാവ് ഗുണ്ടകളുമായെത്തി ഭാര്യവീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു
ഗുണ്ടകളുമായെത്തി യുവാവ് ഭാര്യയുടെ വീടും ബന്ധുവിന്റെ വീടും അടിച്ചുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ റഹീസ് ഖാന്‍ ആണ് ഭാര്യ നൗഫിയുടെ ചന്തവിളയിലുള്ള വീട് അടിച്ചു തകര്‍ത്തത്. അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് റഹീസിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനാണ് അക്രമണം.
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നമുണ്ടാക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. റഹീസിനെ ഭയന്ന് ഭാര്യ നൗഫിയ പിതാവിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസംമാറിയിരുന്നു. കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭാര്യയെ കാണാത്തതിനെത്തുടര്‍ന്ന് വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. ജനലുകളും വാതിലും ടിവിയും മറ്റു വീട്ടുപകരണങ്ങളും ശുചിമുറിയും ഇവര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാരകായുധങ്ങളുമായി രണ്ട് ഗുണ്ടകള്‍ക്കൊപ്പമെത്തിയാണ് അക്രമം അഴിച്ചുവിട്ടത്.
advertisement
തുടര്‍ന്ന് ഈ സംഘം കണിയാപുരം മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന നൗഫിയയുടെ ബന്ധുവായ സക്കീറിന്റെ വീടും വാഹനവും അടിച്ചുതകര്‍ത്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇവരെ ഉടന്‍ കണ്ടെത്തി പിടികൂടുമെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.
Location :
First Published :
May 02, 2022 4:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| വർക്കലയിൽ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു







