advertisement

ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു

Last Updated:

ട്രംപിന്റെ മക്കളെുടെ പിന്തുണയുള്ള ഫ്ലോറിഡ ആസ്ഥാനമായുള്ള 'പവറസ്' എന്ന കമ്പനിയാണ് യുദ്ധസാഹചര്യത്തിൽ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത്.

News18
News18
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ ആക്രമണ ഭീഷണി നേരിടുന്ന ഗൾഫ് രാജ്യങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യ വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മക്കളായ എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി നീക്കം നടത്തുന്നതായി റിപ്പോർട്ട്. ട്രംപിന്റെ മക്കളെുടെ പിന്തുണയുള്ള ഫ്ലോറിഡ ആസ്ഥാനമായുള്ള 'പവറസ്' (Powerus) എന്ന കമ്പനിയാണ് യുദ്ധസാഹചര്യത്തിൽ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത്.
തങ്ങളുടെ ആവശ്യങ്ങൾ പ്രസിഡന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാനായി അദ്ദേഹത്തിന്റെ മക്കളിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ ഗൾഫ് രാജ്യങ്ങൾക്കുമേൽ വലിയ സമ്മർദ്ദമുണ്ടെന്ന് ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് സേവനമനുഷ്ഠിച്ച റിച്ചാർഡ് പെയ്‌ന്റർ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു . കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് ആരംഭിച്ച യുദ്ധത്തിലൂടെ ലാഭമുണ്ടാക്കുന്ന ആദ്യ പ്രസിഡന്റ് കുടുംബമായിരിക്കും ഇതെന്നും പെയ്‌ന്റർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ഇന്റർസെപ്റ്റർ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ ടീം പ്രദർശനങ്ങൾ നടത്തുന്നുണ്ടെന്ന് പവറസ് സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ച് അറിയിച്ചു. ജീവൻ രക്ഷിക്കാൻ ശേഷിയുള്ള മികച്ച സാങ്കേതികവിദ്യയാണ് തങ്ങളുടേതെന്നും ലോകരാജ്യങ്ങൾക്കിടയിലെ ആയുധമത്സരത്തിൽ അമേരിക്ക വേഗത്തിൽ വളർന്നില്ലെങ്കിൽ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ ആരെങ്കിലും മുന്നോട്ടുവരുന്നത് രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
താൻ വിശ്വസിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ അഭിമാനമുണ്ടെന്നും ഡ്രോണുകളാണ് ഭാവിയുടെ സാങ്കേതികവിദ്യയെന്നും വിമർശനങ്ങൾക്ക് മറുപടിയായി എറിക് ട്രംപ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement