കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ജീപ്പിൽ എത്തിയ പ്രതി ഹോസ്റ്റലിലെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്
കണ്ണൂർ: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ ഹോസ്റ്റലിലെ ജീവനക്കാരും താമസക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലിലാണ് സംഭവം. പ്രതി ജീപ്പിലാണ് ഹോസ്റ്റലിന് അടുത്തേക്ക് എത്തിയത്. പുറത്ത് ജീപ്പ് നിർത്തിയ ശേഷം മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നത് ഹോസ്റ്റലിലെ താമസക്കാരായ ചില പെൺകുട്ടികൾ കണ്ടു. ഉടൻതന്നെ ഇവർ വാർഡനെ വിവരം അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്തെത്തി പരിശോധിക്കാൻ തുടങ്ങിയതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ഉദ്ദേശ്യമെന്തായിരുന്നു, കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Summary: A youth was arrested after attempting to trespass into a women's hostel in the city center last night. The incident occurred around 10 PM at a hostel in Thavakkara. The hostel residents noticed the individual climbing the wall after parking his Jeep outside and immediately informed the warden. Security staff intercepted the man, who was reportedly intoxicated, as he tried to flee. He was later taken into custody by the Town Police. Authorities are now investigating his motive and whether he was acting alone.
Location :
Kannur,Kannur,Kerala
First Published :
October 21, 2025 11:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ മദ്യലഹരിയിൽ രാത്രി വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ