advertisement

മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ

Last Updated:

മോഷണത്തിനിടെ വീട്ടമ്മയ്ക്കു പരുക്കേൽക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോം ആവശ്യപ്പെട്ടശേഷം വീട്ടമ്മയെ ആക്രമിച്ച് 3 പവൻ സ്വർണാഭരണം കവർന്നയാളെ കൽപക‍ഞ്ചേരി പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
മോഷണത്തിനിടെ വീട്ടമ്മയ്ക്കു പരുക്കേൽക്കുകയും ചെയ്തു. വെട്ടിച്ചിറ പൂളമംഗലം ചകിരിപ്പാറയ്ക്കു സമീപം കരിങ്കപ്പാറ ഹംസഹാജിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഫോം എടുക്കാനായി, ഹംസഹാജിയുടെ ഭാര്യ നഫീസ( 58) വീട്ടിനകത്തേക്കു പോകുന്നതിനിടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. വളയും നെക്‌ലസുമാണ് നഷ്ടമായത്. മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ നഫീസ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement