advertisement

പത്തനാപുരത്തിന് പുത്തൻ റോഡുകൾ; 82 ലക്ഷത്തിൻ്റെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

Last Updated:

പത്തനാപുരം ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ വികസിപ്പിച്ച്, വെള്ളക്കെട്ടുകൾ ഒഴിവാക്കി, വിവിധ ഇടങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് ടൈലുകൾ സ്ഥാപിച്ചതാണ് പ്രധാന നടപടി. ബൈപാസ് റോഡ് നിർമ്മാണവും ഉടൻ പൂർത്തിയാക്കും.

.
.
45 ലക്ഷവും 37 ലക്ഷവും ചെലവഴിച്ച് നിർമ്മിച്ച പ്രധാന റോഡുകൾ ഗ്രാമീണ പ്രദേശങ്ങളിലെ യാത്രകൾ എളുപ്പമാക്കും. പത്തനാപുരം പഞ്ചായത്തിലെ പ്രധാന റോഡുകൾ നവീകരിച്ച് യാത്രകൾ കൂടുതൽ സുഗമമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ അറിയിച്ചു. കവലയിൽ ക്ഷേത്രം – മൃഗാശുപത്രി, യു.ഐ.ടി. – ചേലക്കോട് – വൈ.എം.സി.എ., പത്തനാപുരം – വലിയമഠം – എം.എൽ.എ. ജംഗ്ഷൻ – അത്തല – ബാബാസാഹിബ് നഗർ – കുഴവക്കാട് എന്നിവിടങ്ങളിലുടെ പോകുന്ന റോഡുകളുടെ ഉദ്ഘാടനം കുഴവക്കാട് ജംഗ്ഷനിൽ മന്ത്രി നിർവഹിച്ചു.
പത്തനാപുരം ഗ്രാമപ്രദേശങ്ങളിലെ റോഡുകൾ വികസിപ്പിച്ച്, വെള്ളക്കെട്ടുകൾ ഒഴിവാക്കി, വിവിധ ഇടങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് ടൈലുകൾ സ്ഥാപിച്ചതാണ് പ്രധാന നടപടി. കോൺട്രാക്ടർമാർ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി. പ്രദേശത്തെ കെ.എസ്.റ്റി.പി. റോഡ് നവീകരണവും പ്രവർത്തനസജ്ജമാക്കിയതായി അറിയിച്ചു. പത്തനാപുരത്ത് ഉടൻ ബൈപാസ് റോഡ് നിർമ്മാണവും പൂർത്തിയാക്കും. ഏനാത്ത് – പത്തനാപുരം റോഡ് നവീകരണവും അടുത്തുതന്നെ തീരും. കൂടാതെ, പത്തനാപുരം മുതൽ കോന്നി മെഡിക്കൽ കോളജ് വരെയുള്ള ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. വിവിധ ബസ്, മിനി ബസ് സർവീസുകളും ആരംഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. പത്തനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റെ ഷീജ ഷാനവാസ് അധ്യക്ഷയായി ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിൻ്റെ ഗ്രാമീണ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ റോഡുകൾ നവീകരിച്ചിരിക്കുന്നത്. കവലയിൽ ക്ഷേത്രം – വൈ.എം.സി.എ. റോഡ് 45 ലക്ഷം രൂപ ചെലവിലും, വലിയമഠം – ബാബാസാഹിബ് നഗർ റോഡ് 37 ലക്ഷം രൂപ ചെലവിലും നവീകരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
പത്തനാപുരത്തിന് പുത്തൻ റോഡുകൾ; 82 ലക്ഷത്തിൻ്റെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement