advertisement

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; യുവാവ് ഭാര്യയുടെ തലവെട്ടിമാറ്റി

Last Updated:
തിരുച്ചിറപ്പള്ളി: ലൈംഗികബന്ധത്തിന് വിസ്സമതിച്ചതിന് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. കാട്ടൂർ സ്വദേശിനി ജസീന്ത ജോസ്ബിൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഡി. ശങ്കർ സഗായരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സഗായരാജിന്റെയും ജസീന്തയുടെയും വിവാഹം. കല്യാണത്തിന് ശേഷം ഏതാനും ആഴ്ചകൾ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഇൻഷുറൻസ് ഏജന്റായ സഗായരാജ് പതിവായി ജോലിക്ക് പോകാറില്ലായിരുന്നു. ഇതേതുടർന്ന് ഭർത്താവിന് ഉത്തരവാദിത്വമില്ലെന്ന് ആരോപിച്ച് ജെസീന്ത നിരന്തരം വഴക്കിടുമായിരുന്നു.
ഏതാനും മാസം മുൻ‌പ് സഗായരാജ് ജസീന്ത അറിയാതെ സ്വർണം എടുത്ത് പണയം വച്ചു. ഇതോടെ വഴക്ക് രൂക്ഷമായി. രണ്ടുമാസം മുൻപ് ഭർത്താവുമായി പിണങ്ങി ജസീന്ത തഞ്ചാവൂർ തിരുകാട്ടുപള്ളിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. സെപ്തംബർ 30ന് സഗായരാജും രക്ഷിതാക്കളും അവിടെയെത്തി ജസീന്തയെ തിരികെ കൊണ്ടുവന്നു.
advertisement
ശനിയാഴ്ച രാത്രിയും സഗായരാജും ജസീന്തയും തമ്മിൽ വഴക്കുണ്ടായി. ഇതിനുശേഷം ലൈംഗികബന്ധത്തിന് ശ്രമിച്ച ഭർത്താവിനെ ജസീന്ത തടഞ്ഞു. ഇതിൽ പ്രകോപിതനായ സഗായരാജ് ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തിരുവെരുമ്പൂർ പൊലീസ് ഇൻസ്പെക്ടർ ജ്ഞാനവേലൻ പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ ജസീന്ത ഉറങ്ങി കഴിഞ്ഞെന്ന് ഉറപ്പാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ജസീന്ത ഉണർന്നതോടെ കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം വടിവാൾ കൊണ്ട് തലയറുത്ത് മാറ്റിയ സഗായരാജ്, മുറിയിൽ തന്നെ കഴിച്ചുകൂട്ടി.
രാവിലെ മകനെയും മരുമകളെയും പുറത്ത് കാണാതിരുന്നതോടെ മുകളിലത്തെ നിലയിൽ താമസിക്കുന്ന മാതാപിതാക്കളും സഹോദരിയും എത്തി മുട്ടിവിളിക്കുകയായിരുന്നു. വാതിൽതുറന്ന സഗായരാജിന്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെ ഇവർ അകത്തെത്തി നോക്കിയപ്പോഴാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. ഇതിനിടെ വീട്ടിൽ നിന്ന് ഓടിപ്പോയ സഗായരാജ് പാപക്കുറിച്ചി വില്ലേജ് ഓഫീസറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് തിരുവെരുമ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; യുവാവ് ഭാര്യയുടെ തലവെട്ടിമാറ്റി
Next Article
advertisement
നദിയിൽ  തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി  പീഡിപ്പിച്ചു
നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
  • ആലപ്പുഴ മാന്നാറിൽ 56 കാരിയെ കുളിക്കടവിൽ തുണി അലക്കുന്നതിനിടെ പീഡിപ്പിച്ച സംഭവമുണ്ടായി

  • പമ്പാനദിയുടെ തീരത്ത് മുഖം മൂടിയ പ്രതി യുവതിയെ മുക്കി കൊല്ലാനും ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു

  • കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സബീറിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു

View All
advertisement