advertisement

അപസ്മാരത്തിനുള്ള മരുന്നു കൈവശം വെച്ച മലയാളികളെ ജയിലിലടച്ചു

Last Updated:
റിയാദ്: അപസ്മാരത്തിനുള്ള മരുന്നുമായി സൗദി അറേബ്യയില്‍ എത്തിയ മലയാളികളെ ജയിലിടച്ചു. ഹരിപ്പാട് സ്വദേശികളായ അബ്ദുള്‍ സമദ്, മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത് ജയിലിടച്ചത്.
സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ് പിടിയിലായത്. രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍ പോയ അബ്ദുള്‍ സമദ് സെപ്തംബര്‍ 13നാണ് സൗദിയിലേക്ക് തിരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി ഒന്‍പതരയോടെ റിയാദില്‍ എത്തി അബഹയിലേക്ക് പോകുന്നതിനായി വിമാനം മാറിക്കയറാന്‍ തയ്യാറെടുക്കവേയാണ് ഇവര്‍ പിടിയിലായതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
അപസ്മാരത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പല മരുന്നുകളും കൈവശം വെയ്ക്കുന്നത് സൗദിയില്‍ കുറ്റകരമാണ്. മയക്കുമരുന്നിലുള്ള അംശങ്ങള്‍ ഈ മരുന്നുകളില്‍ ചേരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഒരു വര്‍ഷത്തേക്കുള്ള രണ്ടുതരം ഗുളികകളാണ് അബ്ദുള്‍ സമദിന്‍റെ പക്കല്‍ ഉണ്ടായിരുന്നത്.
advertisement
2002 മുതല്‍ ചികിത്സയിലായിരുന്ന മുഹമ്മദ് നൗഫലിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഗുളികള്‍ സ്ഥിരം കഴിക്കേണ്ടതാണെന്നുള്ള രേഖകള്‍ ഉണ്ടായിട്ടും അബ്ദുള്‍ സമദിനെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കസ്റ്റംസ് സെല്ലില്‍ പാര്‍പ്പിച്ച അബ്ദുള്‍ സമദിനെ പിറ്റേന്ന് മരുന്നുമായി മുഹമ്മദ് നൗഫലിന്‍റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയും ബാഗ് കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
മുഹമ്മദ് നൗഫലിനെ നജ്‌റാന്‍ ജയിലിലും അബ്ദുള്‍ സമദിനെ മക്കയിലെ ഷുമൈസി ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപസ്മാരത്തിനുള്ള മരുന്നു കൈവശം വെച്ച മലയാളികളെ ജയിലിലടച്ചു
Next Article
advertisement
'ഇറാനിയൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് മാനുഷിക പരിഗണനയിൽ; ഇന്ത്യയുടെ തീരുമാനം ശരി: മന്ത്രി ജയശങ്കർ 
'ഇറാനിയൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് മാനുഷിക പരിഗണനയിൽ; ഇന്ത്യയുടെ തീരുമാനം ശരി: മന്ത്രി ജയശങ്കർ 
  • ഇറാനിയൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് മാനുഷിക പരിഗണനയിൽ ഇന്ത്യയുടെ തീരുമാനം ശരിയാണെന്ന് ജയശങ്കർ

  • നിയമപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ മാനുഷിക കാഴ്ചപ്പാടോടെ സഹായം നൽകിയതിൽ തെറ്റില്ല

  • ഇറാന്റെ കപ്പലിൽ നിന്ന് യുവ കേഡറ്റുകൾ സുരക്ഷിതമായി മാറ്റിയതിലൂടെ ഇന്ത്യയുടെ മാനുഷികത തെളിയുന്നു

View All
advertisement