advertisement

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ

Last Updated:

സ്‌കൂളിന്റെ ഉൾവശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകിയിരുന്നു

കാദർ ഷരീഫ്
കാദർ ഷരീഫ്
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന യുവാവിനെ പരപ്പനങ്ങാടി പോലീസ് പിടികൂടി. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായ കാദർ ഷരീഫ് (24) ആണ് അറസ്റ്റിലായത്.
പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫീസ് മുറിയും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഇയാളെ കുടുക്കിയത്. മുൻപും പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാ ഭ്യാസ സ്ഥാപനങ്ങ ളില്‍ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ട്.
സ്‌കൂളിന്റെ ഉൾവശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യം ചെയ്തതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാദർ ഷരീഫ് വലയിലായത്.
advertisement
പിടികൂടിയ പ്രതിയുമായി പോലീസ് സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും മോഷണമുതൽ ഒളിപ്പിച്ച സ്ഥലവും ഇയാൾ പോലീസിന് കാണിച്ചുകൊടുത്തു. പരപ്പനങ്ങാടി ഇൻസ്പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ
Next Article
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടി പോലീസ് പിടികൂടി

  • സ്കൂളിന്റെ ഉൾവശം അറിയാവുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകി

  • സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്യുകയും ചെയ്തു

View All
advertisement