Writer’s Block | 5,000 വർഷം പഴക്കമുള്ള 'റൈറ്റേഴ്സ് ബ്ലോക്ക്'; എഴുത്തുമായി ബന്ധപ്പെട്ട ദൈവങ്ങളും വിശുദ്ധരും

Last Updated:

ഏറ്റവും പുതിയ പുസ്തകമായ 'എ റൈറ്റിംഗ് സ്റ്റഡീസ് പ്രൈമറിൽ' എഴുത്തുമായി ബന്ധപ്പെട്ട ദൈവങ്ങളെയും വിശുദ്ധരെയും കുറിച്ചുമൊക്കെ പറയുന്ന അദ്ധ്യായമുണ്ട്.

ജോയ്സ് കിൻകെഡ്
അവാർഡ് നേടിയ നോവലിസ്റ്റോ പുതിയ ഒരു എഴുത്തുകാരനോ അങ്ങനെ ആരുമായിക്കൊള്ളട്ടെ, റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന അവസ്ഥയെ അഭിമുഖീകരിച്ചിട്ടുള്ള ഏഴുത്തുകാർ നിരവധിയാണ്. എട്ട് നോവലുകളും അഞ്ച് നോൺ ഫിക്ഷൻ പുസ്‌തകങ്ങളും എഴുതിയിട്ടുള്ള ആൻ പാച്ചെറ്റ് എന്ന എഴുത്തുകാരി‌ പോലും താൻ റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളതായി തുറന്നു പറഞ്ഞിട്ടുണ്ട്.
എന്റെ ഏറ്റവും പുതിയ പുസ്തകമായ 'എ റൈറ്റിംഗ് സ്റ്റഡീസ് പ്രൈമറിൽ' (A Writing Studies Primer) എഴുത്തുമായി ബന്ധപ്പെട്ട ദൈവങ്ങളെയും വിശുദ്ധരെയും കുറിച്ചുമൊക്കെ പറയുന്ന അദ്ധ്യായമുണ്ട്. ‌ ഈ പുസ്തകത്തിനു വേണ്ടിയുള്ള ​ഗവേഷണത്തിനിടെ എഴുത്തുകാർ എങ്ങനെയാണ് ദൈവത്തിൽ നിന്നും അനു​ഗ്രഹവും മധ്യസ്ഥതയുമൊക്കെ തേടുന്നത് എന്ന കാര്യം എന്നെ അമ്പരപ്പിച്ചു. റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന അവസ്ഥക്ക് അയ്യായിരത്തോളം വർഷം പഴക്കം ഉണ്ടെന്നും ഞാൻ കണ്ടെത്തി.
advertisement
ആദ്യത്തെ എഴുത്തുകാർ
ക‍ൃഷി, ഇടപാടുകൾ, റിയൽ എസ്റ്റേറ്റ്, പാചകക്കുറിപ്പുകൾ എന്നിവയെക്കുറിച്ചുള്ള രേഖകൾ സൂക്ഷിക്കുന്നതിനായി ബിസി 3200-നടുത്ത് സുമേറിൽ ക്യൂണിഫോം എന്ന ആദ്യത്തെ എഴുത്ത് സമ്പ്രദായം ഉടലെടുത്തിരുന്നു. വിവരങ്ങൾ രേഖപ്പെടുത്താൻ എഴുത്തുകാർ കളിമണ്ണാണ് ഉപയോഗിച്ചത്.
സുമേറിയൻ ദേവതയായ നിസാബക്കും എഴുത്തുമായി ബന്ധമുണ്ടെന്ന് ഞാൻ കണ്ടെത്തി. ഓരോരോ മേഖലകളിൽ ഉള്ളവർ തങ്ങളുടെ ദൈവത്തെ കണ്ടെത്തുക സാധാരണമാണ്. അത്തരത്തിൽ എഴുത്തുകാർ തങ്ങൾക്കായി കണ്ടെത്തിയ ദേവത ആയിരുന്നു നിസാബ.
ആളുകൾ തങ്ങളുടെ തൊഴിലുകൾക്കായി ഒരു ദൈവത്തെയോ ദേവതയെയോ സ്വീകരിക്കുന്നത് സാധാരണമായിരുന്നതിനാൽ, ഒരു പുതിയ വിഭാഗം എഴുത്തുകാർ നിസാബയെ ചേർത്തുപിടിച്ചു. എഴുത്തിന്റെ ദേവതയായി നിസാബയെ കരുതുന്നവരുണ്ട്. മനോഹരമായ കൈയക്ഷരം തന്നതിന് വിദ്യാർത്ഥികൾ നിസാബയ്ക്ക് നന്ദി പറഞ്ഞിരുന്നു.
advertisement
ഈജിപ്തിലെ ഷേഷാത് (Seshat) ദേവതയും എഴുത്തിന്റെ ദേവതയായാണ് അറിയപ്പെടുന്നത്. ചിലർക്ക് ദൈവങ്ങളുമായി ആശയവിനിമയം നടത്തുന്നതായിരുന്നു എഴുത്ത്. ​ഗ്രീക്കിലും റോമിലുമൊക്കെ അത്തരത്തിലൊരു രീതി നിലനിന്നിരുന്നു. സിയൂസ് ദേവന്റെയും മ്നെമോസൈ ദേവതയുടെയും പെൺമക്കളെ കാവ്യദേവതകളായി അവർ ആരാധിച്ചിരുന്നു.
എഴുത്തുമായി ബന്ധപ്പെട്ട മറ്റ് ദൈവങ്ങൾ
ചൈനയിൽ, ബിസി 27-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചരിത്രകാരനായ കാങ്ജിയാണ് ചൈനീസ് ഭാഷയിലെ ചിഹ്നങ്ങളുടെ സൃഷ്ടാവെന്ന് പറയപ്പെടുന്നു. ആമയുടെ ഞരമ്പുകളുടെ പാറ്റേണിൽ നിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടുവെന്നും പറയപ്പെടുന്നു. ചൈനക്കാർ കടലാമയുടെ തോടുകളിൽ എഴുതിയിരുന്നു എന്നതിനും സൂചനകൾ ലഭിച്ചിരുന്നു.
advertisement
ഇന്ത്യയിൽ, എഴുത്തുകാർ ആരാധിക്കുന്ന ദൈവമാണ് ​ഗണേശൻ. തടസങ്ങൾ നീക്കുന്ന ദൈവമായി അറിയപ്പെടുന്ന ഗണേശൻ റൈറ്റേഴ്‌സ് ബ്ലോക്കിനോട് പോരാടുന്നവർ പ്രാർത്ഥിക്കുന്ന ദൈവം കൂടിയാണ്. വാക്ചാതുര്യത്തിന് പേരുകേട്ട, പഠനത്തിന്റെയും കലകളുടെയും ദേവതയായ സരസ്വതീ ദേവിയും എഴുത്തുമായും വായനയുമായുമൊക്കെ ബന്ധപ്പെട്ട ദൈവമാണ്.
ക്രിസ്തീയ വിശ്വാസം
ക്രിസ്തീയ വിശ്വാസം അനുസരിച്ച്, ഓരോ കാര്യത്തിനും മാദ്ധ്യസ്ഥം വഹിക്കുന്ന വിശുദ്ധരുടെ ഒരു ശ്രേണി തന്നെയുണ്ട്. 451 മുതൽ 525 വരെ
അയർലണ്ടിൽ ജീവിച്ചിരുന്ന സെന്റ് ബ്രിജിഡ്, അച്ചടിശാലകളുടെയും കവികളുടെയും വിശുദ്ധനായാണ് അറിയപ്പെടുന്നത്. പാട്രിക്കിന്റെ സമകാലികനായ സെന്റ് ബ്രിജിഡ് സ്ത്രീകൾക്കായി ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. കൈയെഴുത്തുപ്രതികൾക്ക് പേരുകേട്ട സ്ഥലമായിരുന്നു അത്.
advertisement
521 മുതൽ 597 വരെ ജീവിച്ചിരുന്ന സെന്റ് കൊളംബ സെന്റ് ബ്രിജിറ്റിനെ പിന്തുടർന്ന് സ്‌കോട്ട്‌ലൻഡിന്റെ തീരത്തുള്ള ദ്വീപായ അയോണയിൽ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. തന്റെ ജീവിത കാലത്ത് സെന്റ് കൊളംബ 300-ലധികം പുസ്തകങ്ങൾ പകർത്തി എഴുതിയിരുന്നു.
എഴുത്തിനെ സഹായിക്കുമെന്ന് വിശ്വസിക്കുന്ന, പുരാതന കെൽറ്റിക് ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ തകിടുകൾ ഇപ്പോൾ വിപണിയിലുണ്ട്. നിങ്ങളുടെ എഴുത്തിന്റെ എല്ലാ ഘട്ടത്തിലും ഈ തകിട് സഹായത്തിനെത്തുമെന്നാണ് വിൽപനക്കാർ അവകാശപ്പെടുന്നത്. ഏറ്റവും ഉചിതമായ സമയത്ത് ശരിയായ വാക്ക് കണ്ടെത്താൻ സഹായിക്കും എന്ന അവകാശ വാദവുമായാണ് മറ്റൊരു വിൽപനക്കാരൻ ഇത്തരം തകിടുകൾ‌ വിൽക്കുന്നത്.
advertisement
എത്രമാത്രം പ്രഗത്ഭരായ എഴുത്തുകാരും റൈറ്റേഴ്സ് ബ്ലോക്ക് എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. ''ഞാൻ എഴുത്തിനെ വെറുക്കുന്നു, എഴുതിക്കഴിഞ്ഞവയെ സ്നേഹിക്കുന്നു'', എന്നാണ് കവി ഡൊറോത്തി പാർക്കർ ഒരിക്കൽ ഇതേക്കുറിച്ച് പറഞ്ഞത്. ഈ ലേഖനം എഴുതുമ്പോൾ പോലും ഞാനും ആ അവസ്ഥയിലൂടെ കടന്നുപോയിരുന്നു. പല തവണ തിരുത്തിയും മാറ്റിയുമൊക്കെയായിരുന്നു എഴുത്ത്.
advertisement
(യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറാണ് ജോയ്സ് കിൻകെഡ്)
മലയാളം വാർത്തകൾ/ വാർത്ത/Explained/
Writer’s Block | 5,000 വർഷം പഴക്കമുള്ള 'റൈറ്റേഴ്സ് ബ്ലോക്ക്'; എഴുത്തുമായി ബന്ധപ്പെട്ട ദൈവങ്ങളും വിശുദ്ധരും
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement