Covid Delta Subvariant AY.4.2 | യുകെയിൽ വ്യാപിക്കുന്ന ഡെൽറ്റ ഉപ വേരിയന്റ് AY.4.2നെക്കുറിച്ച്; കൂടുതൽ മാരകമാണോ?

Last Updated:

ഡെൽറ്റ വൈറസിന്റെ പുതിയ ഉപ വിഭാഗമാണ് ഇപ്പോൾ ലോകത്താകമാനമുള്ള വൈദ്യശാസ്ത്ര ലോകത്തിന് തലവേദനയായിരിക്കുന്നത്. യുകെ അടക്കമുള്ള പല രാജ്യങ്ങളിലെ ജനങ്ങളിലും ഈ വൈറസ് വകഭേദം ആക്രമണം നടത്തുകയാണന്നാണ് റിപ്പോർട്ടുകൾ.

covid 19
covid 19
2019ന്റെ അവസാനത്തോട് കൂടി ലോകത്താകമാനമുള്ള ജനങ്ങളിൽ ഭീതി പടർത്തി ഉടലെടുത്ത വൈറസാണ് കൊറോണ (Corona). 2021 അവസാനത്തിലേക്ക് നാം അടുക്കുമ്പോഴും കോവിഡ് കാലത്തിന് അവസാനമില്ല. രണ്ട് വർഷങ്ങൾ കൊണ്ട് കോവിഡ് 19 (Covid 19) എന്ന രോഗ വ്യാപനത്തിന്റെ അളവ് കൂടി എന്നു മാത്രമല്ല, കൊറോണ വൈറസിന്റെ പലതരം വകഭേദങ്ങളും രൂപപ്പെടുകയും ചെയ്തു. ഇവയിൽ പലതും മാരകമാണെന്നാണ് വൈദ്യലോകം കണ്ടെത്തിയിരിക്കുന്നത്. കൊറോണാ വൈറസിന്റെ ഡെൽറ്റ വകഭേദമാണ് (Covid Delta Varient) അത്തരത്തിൽ മാരകമെന്ന് കരുതപ്പെടുന്ന ഒന്ന്. എന്നാൽ അവിടം കൊണ്ടും കാര്യങ്ങൾ അവസാനിക്കുന്നില്ല. ഡെൽറ്റ വൈറസിന്റെ പുതിയ ഉപ വിഭാഗമാണ് ഇപ്പോൾ ലോകത്താകമാനമുള്ള വൈദ്യശാസ്ത്ര ലോകത്തിന് തലവേദനയായിരിക്കുന്നത്. യുകെ അടക്കമുള്ള പല രാജ്യങ്ങളിലെ ജനങ്ങളിലും ഈ വൈറസ് വകഭേദം ആക്രമണം നടത്തുകയാണന്നാണ് റിപ്പോർട്ടുകൾ.
തന്റെ രൂപത്തിൽ മാറ്റം വരുത്തുക എന്നത് കൊറോണ വൈറസിന്റെ അതിജീവന തന്ത്രമാണ്. മാറ്റം വന്ന പല വൈറസ് രൂപങ്ങളും മനുഷ്യരിൽ പല തരത്തിലാണ് ഫലങ്ങൾ ഉളവാക്കിയിരിക്കുന്നത്. അവയിൽ ചിലത് പ്രശ്‌നങ്ങൾ ഇല്ലാതെ കടന്നു പോയപ്പോൾ മറ്റ് പലതും അപകട സാധ്യതയും വ്യാപന നിരക്കും വർദ്ധിപ്പിച്ചു. ഡെൽറ്റയുടെ പുതിയ ഉപ വിഭാഗത്തിന് എവൈ.4.2 (AY.4.2) എന്നാണ് വൈദ്യ ലോകം പേരിട്ടിരിക്കുന്നത്. ഇതിനെപ്പറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.
എന്താണ് എവൈ.4.2 കൊറോണാ വൈറസ്?
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വൈറസ് എന്ന കൊറോണ വൈറസിന്റെ വകഭേദമായ ബി .1.617.2 അല്ലെങ്കിൽ ഡെൽറ്റയുടെ അതേ കുടുംബത്തിൽപ്പെട്ട വൈറസ് വകഭേദമാണ്, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന എവൈ.4.2 വൈറസ്. അന്ന് കണ്ടെത്തിയ വൈറസ് വകഭേദങ്ങൾ രാജ്യത്തെ രണ്ടാം തരംഗ കേസുകൾ വർദ്ധിക്കാൻ കാരണമായി. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസ് ആകട്ടെ, കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ ഉപ വിഭാഗമാണ്. അതിനാൽത്തന്നെ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന വൈറസുകളുടെ മറ്റൊരു സ്വഭാവമായിരിക്കും എവൈ.4.2 കൊറോണാ വൈറസ് പ്രകടിപ്പിക്കുക. ഡെൽറ്റ വകഭേദത്തിന്റെ ആദ്യത്തെ ഉപ വേരിയന്റ് അല്ല എവൈ.4.2. ഡെൽറ്റ വേരിയന്റിന് ഇപ്പോഴത്തെ കണക്കനുസരിച്ച് 55 വകഭേദങ്ങളുണ്ട്. അതിൽ അവസാനമായി ചർച്ചയായിരിക്കുന്ന വകഭേദമാണ് എവൈ.4.2.
advertisement
ഈ വർഷം ജൂലൈയിലാണ് യുകെയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. എന്നാൽ ഈ അടുത്ത ദിവസങ്ങളിലാണ് എവൈ.4.2 വകഭേദവുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്നത്. യുകെ ആരോഗ്യ അധികൃതർ ഒക്ടോബർ 15 ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ "എവൈ.4.2 ഇംഗ്ലണ്ടിൽ വ്യാപിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്" ലഭ്യമായ വിവരങ്ങൾ അനുസരിച്ച് "റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ ശരാശരിയിൽ ഏകദേശം 6 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ വകഭേദമാണ്" എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2021 സെപ്റ്റംബർ 27-ാം തീയതി മുതൽ ആരംഭിക്കുന്ന ആഴ്ചയിലെ കണക്കാണിതിൽ പറയുന്നത്.
advertisement
പുതിയ വകഭേദത്തിൽ പരിവർത്തനം ചെയ്യപ്പെട്ട രണ്ട് തരത്തിലുള്ള വൈറസുകളാണ് അടങ്ങിയിരിക്കുന്നത്. - എ222വിയും വൈ145എച്ചും ആണ് സ്പൈക്ക് പ്രോട്ടീനിൽ ഉൾപ്പെടുന്ന വൈറസുകൾ.
എവിടെയാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്?
cov-lineages.org എന്ന വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, എവൈ.4.2 യുകെയിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വകഭേദത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 96 ശതമാനം സാമ്പിളുകളും യുകെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വകഭേദം മറ്റു രാജ്യങ്ങളായ അമേരിക്ക, റഷ്യ, ഇസ്രയേൽ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
റഷ്യയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത്, രാജ്യത്ത് എവൈ.4.2 വിന്റെ ഒറ്റപ്പെട്ട കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ്. അതേ സമയം, ഇസ്രയേലിലെ അധികൃതർ നൽകുന്ന വിവരം, അവിടെ 11 വയസ്സുകാരനായ കുട്ടിയിൽ ഈ വൈറസ് വകഭേദം കണ്ടെത്തിയെന്നാണ്. കുട്ടി വിദേശത്ത് നിന്നും എത്തിയതിന് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
advertisement
ലണ്ടനിലെ യുസിഎൽ ജെനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ്, തന്റെ ഒരു ട്വീറ്റ് പരമ്പരയിൽ ചൂണ്ടിക്കാട്ടുന്നത്, എവൈ.4.2 ന്റെ വ്യാപനം മിക്കവാറും യുകെയിൽ മാത്രമായി പരിമിതമായി കാണപ്പെടുന്നു, എന്നും, എങ്കിലും "മറ്റെവിടെയെങ്കിലും അസാധാരണമായും അപൂർവ്വമായും ഇവയെ കണ്ടെത്തുന്നത് തുടരുകയാണ്" എന്നുമാണ്.
ഇന്ത്യൻ SARS-CoV-2 ജെനോമിക്സ് കൺസോർഷ്യത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച്, സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് & ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ, ഒരു ട്വീറ്റിൽ പറയുന്നത്, “ ഇന്ത്യയിലെ 68,000 ത്തിലധികം ജീനോമുകളിൽ നിന്ന് ഞങ്ങൾ ഇതുവരെ എവൈ.4.2 കണ്ടെത്തിയിട്ടില്ല" എന്നാണ്.
advertisement
എവൈ.4.2 വിനെ നാം ഭയപ്പെടേണ്ടതുണ്ടോ?
യുകെയിൽ കണ്ടെത്തിയ എവൈ.4.2 വിലെ ലോകാരോഗ്യ സംഘടന ഇത് വരെ ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ട്. വേരിയന്റ്സ് ഓഫ് കൺസേൺ (ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ) - വിഒസി വിഭാഗത്തിൽ ഇത് വരെ നാല് വകഭേദങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് — ആൽഫ (ബി.1.1.7, ആദ്യം റിപ്പോർട്ട് ചെയ്തത് യുകെയിൽ), ബീറ്റ (ബി.1.351, ആദ്യം റിപ്പോർട്ട് ചെയ്തത് സൗത്ത് ആഫ്രിക്കയിൽ), ഗാമ (പി.1, ആദ്യം റിപ്പോർട്ട് ചെയ്തത് ബ്രസീലിൽ), ഡെൽറ്റ (ബി.1.617.2 ആദ്യം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ). വിഒസി ഗണത്തിൽപ്പെടുന്ന വൈറസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, വേഗത്തിൽ പടരുന്നതെന്നും, അല്ലെങ്കിൽ കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതെന്നുമാണ്. “നിലവിലുള്ള പരിശോധനകൾ, പ്രതിരോധ മരുന്നുകൾ, ചികിത്സകൾ” എന്നിവയുടെ ഫലങ്ങൾ കുറയ്ക്കുന്ന വൈറസ് എന്നാണ് ഇതുകൊണ്ട് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്.
advertisement
അത് പോലെ തന്നെ വേരിയന്റ്സ് ഓഫ് ഇന്ററസ്റ്റ് (താൽപ്പര്യാടിസ്ഥാനത്തിലുള്ള വകഭേദങ്ങൾ) – വിഒഐ എന്നൊരു വിഭാഗം വൈറസുകളും ഉണ്ട്. നിലവിൽ അത്തരത്തിലുള്ള വൈറസുകളുടെ രണ്ട് പട്ടികകളാണുള്ളത് — ലാമ്പ്ഡാ (സി.37, ആദ്യം കണ്ടെത്തിയത് പെറുവിൽ), മു (ബി.1.621, ആദ്യം കണ്ടെത്തിയത് കൊളംബിയയിൽ) — ഇവ " രോഗനിർണയം, രോഗത്തിന്റെ തീവ്രത, രോഗപ്രതിരോധ രക്ഷപ്പെടൽ, രോഗനിർണയം അല്ലെങ്കിൽ ചികിത്സാപരമായ രക്ഷപ്പെടൽ തുടങ്ങിയ വൈറസ് സ്വഭാവസവിശേഷതകളെ പ്രവചിക്കുന്നതോ ബാധിക്കുന്നതോ” ആയ കാര്യങ്ങളും “പ്രധാനപ്പെട്ട സാമൂഹിക വ്യാപനം അല്ലെങ്കിൽ ഒന്നിലധികം രാജ്യങ്ങളിൽ ഒന്നിലധികം കോവിഡ് -19 ക്ലസ്റ്ററുകൾ രൂപപ്പെടുത്തിയ” വൈറസ് വകഭേദങ്ങൾ, തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് തിരിച്ചിരിക്കുന്നത്.
advertisement
എവൈ.4.2- ലേക്ക് മടങ്ങി വരാം. രാജ്യങ്ങളിലുടനീളമുള്ള ഗവേഷകർ ഇത് കൂടുതൽ സാംക്രമികമായ വൈറസ് ബാധയാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, ഇത് അടിയന്തരമായ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന ഘടകങ്ങളൊന്നും പ്രദർശിപ്പിക്കുന്നില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്.
ഒരു റഷ്യൻ ഗവേഷകൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന് നൽകിയ വിവരത്തിൽ പറയുന്നത്, എവൈ.4.2 അതിന്റെ “പാരന്റ്” വകഭേദമായ ഡെൽറ്റയുടെതിനേക്കാൾ ഏകദേശം 10 ശതമാനം കൂടുതൽ പകർച്ചാ സാധ്യതയുണ്ടാകാം എന്നാണ്. അത് പോലെതന്നെ, ഡെൽറ്റയെ മാറ്റി സ്ഥാപിക്കാനുള്ള കഴിവും ഇതിന് ഉണ്ടെന്ന് അദ്ദേഹം പറയുന്നു.
അവലോകനങ്ങൾ
പുതിയ വകഭേദത്തെ "നിരീക്ഷിക്കേണ്ടതുണ്ട്, കഴിയുന്നിടത്തോളം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കേണ്ടതുമുണ്ട്" എന്നാണ് ഇംപീരിയൽ കോളേജിലെ ഇമ്മ്യൂണോളജി പ്രൊഫസറായ ഡാനി ആൾട്ട്മാൻ സിഎൻബിസിയോട് പറഞ്ഞത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ശാസ്ത്രജ്ഞർ പറയുന്നത്, എവൈ.4.2 പ്രതിനിധീകരിക്കുന്ന ഭീഷണി സംബന്ധിച്ച് എന്തെങ്കിലും നിഗമനങ്ങളിൽ എത്തിച്ചേരാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നാണ്. മുൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ. സ്കോട്ട് ഗോട്ട്‌ലിബ് പറഞ്ഞത്, "ഇത് കൂടുതൽ വ്യാപനശേഷി ഉള്ളതാണ് എന്ന വാദത്തിനെ പിന്തുണയ്ക്കുന്ന വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല"എന്നാണ്.
മറുവശത്ത്, യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ റോച്ചൽ വാലൻസ്കി പറയുന്നത്, എവൈ.4.2 "കഴിഞ്ഞ ദിവസങ്ങളിൽ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്", അതേസമയം യുഎസിൽ ഇതുവരെയുള്ള സാഹചര്യങ്ങൾ കണക്കിടെലുക്കുമ്പോൾ, ഈ ഘട്ടത്തിൽ എവൈ.4.2 വലിയ വെല്ലുവിളികൾ ഉയർത്തുന്നില്ല എന്നാണ്.
ഇക്കാര്യത്തിൽ, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ വികസിപ്പിക്കാൻ സഹായിച്ച ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ മേധാവിയായ ആൻഡ്രൂ പൊള്ളാർഡ് പറയുന്നത്, അടുത്ത വലിയ ഭീഷണിയായി എവൈ.4.2 വിനെ പ്രതിഷ്ഠിക്കാനുള്ള സമയം ആയിട്ടില്ല എന്നാണ്.
“പുതിയ വകഭേദങ്ങളുടെ കണ്ടെത്തൽ ഗൗരവത്തോടെ നിരീക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷേ ഡെൽറ്റയ്ക്ക് പകരമായി പുതിയ വകഭേദം മാറുമെന്ന് ഇത് സൂചിപ്പിക്കുന്നില്ല” ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാലും, പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത ആളുകളിൽ പകരാനുള്ള സാധ്യത ഡെൽറ്റ വകഭേദത്തിന് കുറവാണെന്നതാണ് മറ്റൊരു വസ്തുത.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Covid Delta Subvariant AY.4.2 | യുകെയിൽ വ്യാപിക്കുന്ന ഡെൽറ്റ ഉപ വേരിയന്റ് AY.4.2നെക്കുറിച്ച്; കൂടുതൽ മാരകമാണോ?
Next Article
advertisement
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
  • ചൈനയിലെ ജിം 50 കിലോ കുറച്ചാൽ 1.3 കോടി രൂപയുടെ പോർഷെ കാർ സമ്മാനമായി നൽകുമെന്ന് വാഗ്ദാനം.

  • മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കുക സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

  • ചാലഞ്ചിൽ പങ്കെടുക്കാൻ 1.23 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ്, 30 പേർ മാത്രം പങ്കെടുക്കാൻ അനുവദിക്കും.

View All
advertisement