ജാതി സെൻസസ് 2024 തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാകുമോ? പ്രതിപക്ഷത്തിന്റെ ആവശ്യവും സർക്കാരിന്റെ നിലപാടും

Last Updated:

എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിലും ക്വാട്ടയിലും കേന്ദ്രീകരിച്ച് പ്രതിപക്ഷ ഐക്യം രൂപീകരിക്കപ്പെടുകയാണ്. ജെഡിയു, സമാജ്‌വാദി പാർട്ടി, ആർജെഡി എന്നിവയ്ക്ക് പിന്നാലെ കോൺഗ്രസും ജാതി സെൻസസ് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ കോലാർ റാലിയിൽ 2011ലെ ജാതി സെൻസസ് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി മറികടക്കാൻ നിയമനിർമ്മാണം നടത്തണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ദശാബ്ദത്തിലൊരിക്കലുള്ള സെൻസസിൽ പട്ടികജാതി-പട്ടികവർഗക്കാരുടെ എണ്ണം കണക്കാക്കുന്നതുപോലെ വിവിധ പിന്നാക്ക ജാതികളുടെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണ് അതിന് കാരണം.
പുതിയ ആവശ്യങ്ങൾ എന്തൊക്കെ?
പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷം തങ്ങളുടെ പ്രധാന മുദ്രാവാക്യമായി “സാമൂഹിക നീതി” എന്ന ആവശ്യം ഉയർത്തിയേക്കും. സുപ്രീം കോടതിയുടെ അംഗീകാരത്തോടെ സംസ്ഥാനത്ത് ജാതി സർവേ ആരംഭിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇതിന് തുടക്കം കുറിച്ചത്. വരാനിരിക്കുന്ന സെൻസസിനൊപ്പം ജാതി വിവരങ്ങൾ കൂടി ശേഖരിക്കാൻ മഹാരാഷ്ട്രയും ഒഡീഷയും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവ് അജിത് പവാർ ബീഹാറിലെ പോലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു.
advertisement
യുപിയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ജാതി സെൻസസ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് സർക്കാരിൽ നിന്ന് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനായി യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രിയും പ്രധാന ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ ഈ ആവശ്യത്തെ പിന്തുണക്കുന്നുണ്ട്.
കാലികമായി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏപ്രിൽ 16 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അത്തരം ഡാറ്റയുടെ അഭാവത്തിൽ അർത്ഥവത്തായ സാമൂഹിക നീതിയും ശാക്തീകരണ പരിപാടികളും അപൂർണ്ണമാണെന്ന് കത്തിൽ കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
advertisement
ജാതി സെൻസസും അതിന്റെ ആവശ്യവും
എണ്ണത്തിലും ശതമാനത്തിലും ഇന്ത്യയിലെ ജനസംഖ്യയെ ജാതി തിരിച്ച് നടത്തുന്ന വിഭജനമാണ് ജാതി സെൻസസ്. ഇന്ത്യ 1951 മുതൽ 2011 വരെ പട്ടികജാതി പട്ടികവർഗങ്ങളുടെ മാത്രം ജാതി ഡാറ്റ കണക്കാക്കി പ്രസിദ്ധീകരിച്ചിരുന്നു. മുൻ സെൻസസിലെ മതങ്ങൾ, ഭാഷകൾ, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റയും അതിലുണ്ട്. ജനസംഖ്യാ സെൻസസ് രാജ്യത്തെ പൗരന്മാർ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സമ്പന്നമായഡാറ്റാബേസാണ്നൽകുക.
advertisement
എപ്പോഴാണ് അവസാനമായി ജാതി അടിസ്ഥാന സെൻസസ് നടത്തിയത്?
ഇന്ത്യയിലെ അവസാനത്തെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് 1931ലാണ് നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം 2011-ൽ സാമൂഹ്യ-സാമ്പത്തിക-ജാതി സെൻസസ് (എസ്ഇസിസി) വിവരങ്ങൾ സമാഹരിച്ചിരുന്നു. അതിലെ ജാതി വിവരങ്ങൾ ഒഴികെയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ കോലാഹലത്തിന് പിന്നിൽ
ജാതി എക്കാലവും ഇന്ത്യൻ ജനാധിപത്യത്തിൽ അന്തർലീനമായ ഒരു ഘടകമായതിനാൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് എന്ന ആവശ്യത്തിനും അത്രയേറെ പഴക്കമുണ്ട്. ലഭ്യമായ ഡാറ്റയ്ക്ക് ഏകദേശം 90 വർഷത്തെ പഴക്കമുണ്ട്. ഇത് പലപ്പോഴും നിരവധി ക്ഷേമ പരിപാടികൾക്ക് ആവശ്യമാണ് എന്നതാണ് പ്രധാന കാര്യം. രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗമായ ഒബിസി വോട്ടുകളുടെ കാര്യത്തിൽ അത് കൂടുതൽ പ്രധാനമാകുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള പാർട്ടികൾ, പ്രത്യേകിച്ച് പ്രാദേശിക പാർട്ടികൾ ജാതി സെൻസസിന്റെ ശക്തമായ വക്താക്കളാണ്.
advertisement
അതേസമയം ദേശീയ ഡാറ്റാ റെക്കോർഡ് അപ്‌ഡേറ്റ് ചെയ്യാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യക്ഷമായ ഒരു മടി ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇത്തരമൊരു കാര്യം ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹികവും രാഷ്ട്രീയവുമായ വികാരങ്ങളെ ജ്വലിപ്പിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാകാം എന്നാണ് കരുതുന്നത്. മാത്രമല്ല ഭാവിയിൽ ഈ ഡാറ്റ ഒരു വെല്ലുവിളിയായി മാറിയേക്കുമോ എന്ന ആശങ്കയും ബിജെപിയ്ക്ക് ഉണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഹിന്ദുത്വ പ്രചാരണത്തിന് ഒരുപക്ഷെ ജാതി സെൻസസ് വിഘാതമായേക്കാം എന്ന് കരുതുന്നവരും ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജാതി സെൻസസ് 2024 തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാകുമോ? പ്രതിപക്ഷത്തിന്റെ ആവശ്യവും സർക്കാരിന്റെ നിലപാടും
Next Article
advertisement
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
'സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം'; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 
  • ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ നേടിയ വിജയം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

  • സദ് ഭരണത്തിനും വികസനത്തിനും ലഭിച്ച വിജയം; ബീഹാറിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് മോദി.

  • ബിഹാറിന്റെ സമഗ്ര വികസനം എൻ‌ഡി‌എ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

View All
advertisement