ചൈനയിലെ വലിയ അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയെ ബാധിച്ചോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
പതിറ്റാണ്ടുകളോളം സമയമെടുത്താണ് ഈ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്
വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ലോകത്തിന് മുന്നിൽ ചൈനയുടെ ശക്തിയെ അടയാളപ്പെടുത്തുന്നതിനുമായാണ് 1919ല്‍ ഹുബെയ് പ്രവിശ്യയിലെ യാങ്‌സി നദിക്കു കുറുകെ ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മിച്ചത്. റിപ്പബ്ലിക് ഓഫ് ചൈനയുടെ താത്കാലിക പ്രഥമ പ്രസിഡന്റായിരുന്ന സണ്‍ യാറ്റ്-സെന്‍ ആണ് ഈ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. പതിറ്റാണ്ടുകളോളം സമയമെടുത്താണ് ഈ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
എന്നാല്‍, ഈ അണക്കെട്ടിന്റെ നിര്‍മാണം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയെ ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശരിക്കും ഈ അണക്കെട്ടിന്റെ നിര്‍മാണം ഭൂമിയുടെ ഭ്രമണത്തെ മാറ്റി മറിച്ചിട്ടുണ്ടോ?
സമുദ്രനിരപ്പില്‍ നിന്ന് 175 മീറ്റര്‍ ഉയരത്തിലാണ് ഈ ഡാം വെള്ളം സംഭരിക്കുന്നത്. ഏകദേശം 39 ട്രില്ല്യണ്‍ കിലോഗ്രാമോളം വരും ഈ അണക്കെട്ടിന്റെ ഭാരം. അണക്കെട്ടിലെ ജലത്തിന്റെ ഈ കനത്ത ഭാരം മൂലം ഭൂമിയുടെ ജഡത്വം(moment of inertia) വര്‍ധിപ്പിച്ചതാണ് ഭ്രമണ വേഗം കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
advertisement
ലളിതമായി പറഞ്ഞാല്‍ ഒരു പിണ്ഡം അതിന്റെ അച്ചുതണ്ടില്‍ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവോ അത്രയധികം അതിന്റെ ജഡത്വം വര്‍ധിക്കുന്നു. ഇത് ഭ്രമണ വേഗത കുറയ്ക്കുന്നു. സമുദ്രനിരപ്പിന് മുകളിലുള്ള ജലത്തിന്റെ വലിയ പിണ്ഡം ഭൂമിയുടെ ജഡത്വം വര്‍ധിപ്പിക്കുമെന്നും എന്നാല്‍ അതിന്റെ ഭ്രമണത്തിലെ മാറ്റം 0.06 മൈക്രോ സെക്കന്‍ഡ് മാത്രമാണെന്നും മീഡിയം റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് 0.06 മൈക്രോ സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദിവസങ്ങള്‍ നമുക്കുണ്ട്.
വെള്ളപ്പൊക്കം നിയന്ത്രിക്കുക, വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കുക തുടങ്ങിയ നല്ല ചില വശങ്ങള്‍ ത്രീ ഗോര്‍ജസ് അണക്കെട്ടിന് ഉണ്ട്. എന്നാല്‍, ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് 12 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. റിസര്‍വോയറിലെ മണ്ണൊലപ്പ് ആ വെള്ളത്തില്‍ താമസമാക്കിയ ആയിരക്കണക്കിന് ജീവികളെയും മത്സ്യങ്ങളെയും ബാധിച്ചു. ഏകദേശം 25 ബില്ല്യണ്‍ ഡോളറാണ് അണക്കെട്ടിന്റെ നിര്‍മാണച്ചെലവ്.
advertisement
പ്രകൃതിദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവും പോലെയുള്ള കാര്യങ്ങള്‍ ഭൂമിയുടെ ഭ്രമണത്തില്‍ മാറ്റമുണ്ടാക്കുന്നതായി നാസയുടെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ത്രീ ഗോര്‍ജസ് അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തില്‍ വരുത്തിയ മാറ്റം വളരെ ചെറുതാണ്. അതേസമയം, ഭൂമിയുടെ ഭ്രമണത്തെ ബാധിക്കുന്ന ഒരേയൊരു മനുഷ്യനിര്‍മിത വസുതു ത്രീ ഗോര്‍ജസ് അണക്കെട്ട് മാത്രമാണെന്ന വസ്തുത തള്ളിക്കളയാനും കഴിയില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 26, 2024 4:12 PM IST