Explained: എൻ പി എസ് ആണോ ഇ പി എഫ് ആണോ നിക്ഷേപത്തിന് ഏറ്റവും മികച്ച പദ്ധതി?

Last Updated:

പി എഫിലേക്കുള്ള തൊഴിൽ ദാതാവിന്റെ സംഭാവന 2.5 ലക്ഷത്തിൽ കൂടുതലായാൽ റിട്ടേൺസിന് നികുതി അടയ്ക്കണമെന്ന് ധനകാര്യ ബിൽ 2021 നിർദ്ദേശിക്കുന്നു. ഇത് വലിയ തുക ശമ്പളമായി വാങ്ങുന്നവരെ ബാധിച്ചേക്കാം.

തൊഴിലാളികൾക്ക് നിക്ഷേപം നടത്താനുള്ള പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് നാഷണൽ പെൻഷൻ സിസ്റ്റവും (NPS) എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടും(EPF). എന്നാൽ, ഇവ രണ്ടിലും വെച്ച് ഏത് തിരഞ്ഞെടുക്കണം എന്ന തീരുമാനം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എൻ പി എസിനെയും ഇ പി എഫിനെയുംസംബന്ധിച്ച ചില പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം. ഇവയിൽ ഏത് തിരഞ്ഞെടുക്കണം എന്ന സംശയം ദൂരീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ഇ പി എഫിലേക്കുള്ള സംഭാവന
എത്രയോ ദശകങ്ങളായി പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിയമം നിലവിലുണ്ട്. 20-ൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിൽ 15,000-ത്തിനു മേലെ അടിസ്ഥാന വേതനമുള്ളവർ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന നൽകുക എന്നത് നിയമം മൂലം നിർബന്ധമാണ്.
വേതനത്തിന്റെ 12% ആണ് പി എഫിലേക്കുള്ള കുറഞ്ഞ സംഭാവന. അടിസ്ഥാനവേതനം, ക്ഷാമബത്ത, മറ്റു അലവൻസുകൾ എന്നിവ ചേർത്താണ് ഇവിടെ വേതനം കണക്കാക്കുക. തൊഴിലാളികളുടെ താൽപ്പര്യപ്രകാരം, 15,000 രൂപയുടെ 12% ആയ 1,800 രൂപയായി പി എഫിലേക്കുള്ള സംഭാവന നിജപ്പെടുത്താം. അതുപോലെ തന്നെ, ആഗ്രഹമുണ്ടെങ്കിൽ അടിസ്ഥാന വേതനത്തിന്റെ 100%-വും പി എഫിലേക്ക് സംഭാവന നൽകാൻ തൊഴിലാളികൾക്ക് കഴിയും.
advertisement
എൻ പി എസിലേക്കുള്ള സംഭാവന
ഇ പി എഫിൽ നിന്ന് വ്യത്യസ്തമായി എൻ പി എസ് കഴിഞ്ഞ ദശകത്തിലാണ് രൂപീകരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ കഴിയും. ആളുകൾക്ക് സ്വമേധയാ പണം സംഭാവന ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പെൻഷൻ പദ്ധതിയാണ് എൻ പി എസ്. ടയർ 1 പ്രദേശങ്ങളിൽ ഉള്ളവർക്ക് കുറഞ്ഞത് 500 രൂപയും ടയർ 2 പ്രദേശങ്ങളിൽ ഉള്ളവർക്ക് 1000 രൂപയും സംഭാവന ചെയ്തു കൊണ്ട് അക്കൗണ്ട് തുടങ്ങാവുന്നതാണ്. തൊഴിൽദാതാവ് മുഖേനയോ അല്ലെങ്കിൽ സ്വതന്ത്രമായോ എൻ പി എസിന്റെ ഭാഗമാകാവുന്നതാണ്.
advertisement
എൻ പി എസിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?
എൻ പി എസ് വരിക്കാർക്ക് 60 വയസു തികഞ്ഞാൽ കോർപ്പസിന്റെ 60% പിൻവലിക്കാനുള്ള അനുമതി അവർക്ക് ലഭിക്കുന്നു. ബാക്കി 40% വാർഷിക വേതനം എന്ന നിലയിൽ വ്യക്തികൾക്ക് ലഭിക്കും. അതുകൂടാതെ, ഈ പദ്ധതിയുടെ ഭാഗമായി 10 വർഷം തികഞ്ഞാൽ, കോർപ്പസിന്റെ 25% വരെ പിൻവലിക്കാൻ കഴിയും.
advertisement
ഇ പി എഫിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?
ഇപ്പോൾ ഇ പി എഫ് ഓ-യുടെ ഓണ്‍ലൈന്‍ സംവിധാനം വഴി വരിക്കാര്‍ക്ക് ഇ പി എഫ് കോര്‍പ്പസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അപേക്ഷിക്കാവുന്നതാണ്. ഇ പി എഫ് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ വഴി പിന്‍വലിക്കാന്‍ അപേക്ഷകര്‍ക്ക് ഒരു സജീവ യു എ എന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ഉണ്ടായിരിക്കണം. യു എ എന്‍ നമ്പര്‍ ആക്ടിവ് ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ എപ്പോഴും ആക്ടീവായിരിക്കണം. കൂടാതെ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള കെ വൈ സി വിവരങ്ങള്‍ പി എഫ് അക്കൗണ്ടുമായി അപ്‌ഡേറ്റ് ചെയ്യണം. അപേക്ഷ സമർപ്പിച്ചാൽ തൊഴിലാളിയുടെ ക്ലെയിം തൊഴിൽദാതാവിന്റെ അംഗീകാരത്തിനായി കൈമാറും. അംഗീകാരം ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ പി എഫ് തുക വരിക്കാരന്റെഅക്കൗണ്ടിൽ ലഭിക്കും.
advertisement
ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള മാറ്റങ്ങൾ
പി എഫിലേക്കുള്ള തൊഴിൽ ദാതാവിന്റെ സംഭാവന 2.5 ലക്ഷത്തിൽ കൂടുതലായാൽ റിട്ടേൺസിന് നികുതി അടയ്ക്കണമെന്ന് ധനകാര്യ ബിൽ 2021 നിർദ്ദേശിക്കുന്നു. ഇത് വലിയ തുക ശമ്പളമായി വാങ്ങുന്നവരെ ബാധിച്ചേക്കാം. എന്നാൽ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇ പി എഫ് ഒരു ആകർഷകമായ ഓപ്‌ഷനായി തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: എൻ പി എസ് ആണോ ഇ പി എഫ് ആണോ നിക്ഷേപത്തിന് ഏറ്റവും മികച്ച പദ്ധതി?
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement