EPFO പ്രൊവിഡന്റ് ഫണ്ട് പുതിയ ക്ലെയിം അപേക്ഷ നടപടിക്രമങ്ങള്‍
- Published by:Rajesh V
- news18-malayalam
Last Updated:
ആധാര്‍ ലഭ്യമാകുന്നതില്‍ തടസം നേരിടുന്ന ജീവനക്കാര്‍ക്ക് ക്ലെയിം പ്രോസസിംഗ് സുഗമമാക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്
യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി (യുഎഎന്‍) ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ആധാര്‍ ലഭ്യമാകുന്നതില്‍ തടസം നേരിടുന്ന ജീവനക്കാര്‍ക്ക് ക്ലെയിം പ്രോസസിംഗ് സുഗമമാക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആരൊക്കെയാണ് ഒഴിവാക്കപ്പെട്ടവര്‍?
-അന്താരാഷ്ട്ര തൊഴിലാളികള്‍: ഇന്ത്യയില്‍ ജോലി ചെയ്ത് ആധാര്‍ ലഭിക്കാതെ സ്വന്തം രാജ്യത്തേക്ക് തിരികെ പോയ ജീവനക്കാര്‍.
- വിദേശ പൗരത്വമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍
- ആധാര്‍ ഇല്ലാതെ വിദേശരാജ്യങ്ങളിലേക്ക് സ്ഥിരമായി കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത് ഇന്ത്യന്‍ വംശജര്‍.
- നേപ്പാളിലേയും ഭൂട്ടാനിലേയും പൗരന്‍മാര്‍.
- ഇപിഎഫ് ആന്‍ഡ് എംപി ആക്ടിന് കീഴില്‍ വരുന്ന, ആധാര്‍ എടുക്കാതെ ഇന്ത്യയ്ക്ക് പുറത്ത് കഴിയുന്ന തൊഴിലാളികള്‍.
ക്ലെയിം സെറ്റില്‍മെന്റില്‍ വരുന്ന മാറ്റം?
മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ലെയിം പ്രോസസ് ചെയ്യാന്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ ഇപിഎഫ്ഒ അനുമതി നല്‍കിയിട്ടുണ്ട്.
advertisement
വെരിഫിക്കേഷനുള്ള രേഖകള്‍: പാസ്‌പോര്‍ട്ട്, പൗരത്വ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
അധിക പരിശോധന: ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ പാന്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ പരിശോധിച്ചുറപ്പാക്കും.
തൊഴില്‍ദാതാവിന്റെ സ്ഥിരീകരണം: 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ക്ലെയിമുകള്‍ക്ക് അംഗത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ തൊഴില്‍ദാതാവിനോട് ആവശ്യപ്പെടാവുന്നതാണ്.
സെറ്റില്‍മെന്റ്: സുരക്ഷിതമായ പണമിടപാടിനായി എല്ലാ സെറ്റില്‍മെന്റുകളും NEFT വഴിയായിരിക്കും പ്രോസസ് ചെയ്യപ്പെടുക.
ഉദ്യോഗസ്ഥര്‍ക്കായുള്ള ഇപിഎഫ്ഒ നിര്‍ദേശങ്ങള്‍
ഈ വിഷയങ്ങളില്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് ഇപിഎഫ്ഒ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
വെരിഫിക്കേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍: രേഖാ പരിശോധനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഉദ്യോഗസ്ഥര്‍ സമഗ്രമായി രേഖപ്പെടുത്തണം.
അനുമതി നടപടിക്രമം: ഇ-ഓഫീസ് ഫയല്‍ മുഖേന ഓഫീസര്‍-ഇന്‍-ചാര്‍ജില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
ഏക യുഎഎന്‍ നയം: ജീവനക്കാര്‍ തങ്ങളുടെ കരിയറിലുടനീളം ഒരൊറ്റ യുഎഎന്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. കൂടാതെ മുന്‍കാല സര്‍വീസ് രേഖകള്‍ നിലവിലെ യുഎഎന്നിലേക്ക് മാറ്റുകയും വേണം.
ഈ മാറ്റത്തിന്റെ പ്രാധാന്യം?
ആധാര്‍ ലഭ്യമാകുന്നതില്‍ ചില വിഭാഗം ജീവനക്കാര്‍ നേരിടുന്ന വെല്ലുവിളി മനസിലാക്കിക്കൊണ്ടാണ് ഇപിഎഫ്ഒ ഈ ഇളവ് പ്രഖ്യാപിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് ക്ലെയിം ആനൂകൂല്യങ്ങള്‍ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
advertisement
ഉപയോക്താക്കള്‍ എന്താണ് ചെയ്യേണ്ടത്?
രേഖകള്‍ പരിശോധിക്കുക: പാസ്‌പോര്‍ട്ട്, പൗരത്വരേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ യുഎഎന്‍ ഏകീകരിക്കാനായി ഉപയോക്താക്കള്‍ ഇപിഎഫ്ഒയുടെ വണ്‍ മെമ്പര്‍ വണ്‍ ഇപിഎഫ് അക്കൗണ്ട് ഫീച്ചര്‍ ഉപയോഗപ്പെടുത്തുക.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 02, 2024 9:41 PM IST