പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം

Last Updated:

നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി, അവയെ ഏകീകരിച്ചാണ് നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമം പരിഷ്‌ക്കരിച്ചുകൊണ്ടാണ് രാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി, അവയെ ഏകീകരിച്ചാണ് നാല് പുതിയ ലേബര്‍ കോഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും സമഗ്രമായ തൊഴില്‍ നിയമ പരിഷ്‌ക്കാരമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.മുമ്പ് തൊഴില്‍ ചട്ടങ്ങള്‍ക്ക് പുറത്തായിരുന്ന അനൗപചാരിക മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കാണ് പുതിയ നയം ഗുണപ്രദമാകുന്നത്.
പാര്‍ലമെന്റ് പാസാക്കിയ ലേബര്‍ കോഡുകള്‍ക്ക് സംസ്ഥാനങ്ങളുടെ ഏകോപിത നടപടി ആവശ്യമാണ്. നിയമങ്ങള്‍ അറിയിക്കണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാക്തീകരിക്കണം. അല്ലെങ്കില്‍, ലളിതവല്‍ക്കരിക്കാൻ ഒരുങ്ങിയത് ആശയക്കുഴപ്പങ്ങളിലേക്ക് മാറിയേക്കാം. അവബോധം നിര്‍ണായകമാകും. നിയമം നിലവിലുണ്ടെന്ന് ആളുകള്‍ക്ക് അറിയുമ്പോള്‍ മാത്രമേ അത് അര്‍ത്ഥവത്താകൂ.
തൊഴിലാളി കൂട്ടായ്മകള്‍, എന്‍ജിഒകള്‍, ട്രേഡ് യൂണിയനുകള്‍, ഗിഗ് വര്‍ക്കര്‍ അസോസിയേഷനുകള്‍, തൊഴിലുടമകള്‍ എന്നിവരെല്ലാം അവകാശങ്ങള്‍ വ്യക്തമായും ലളിതമായും ആശയവിനിമയം നടത്താന്‍ സഹായിക്കേണ്ടതുണ്ട്.
നിര്‍മാണ തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ഡെലിവറി റൈഡര്‍മാര്‍, ഫാക്ടറി തൊഴിലാളികള്‍, സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍, കാര്‍ഷിക കുടിയേറ്റക്കാര്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, സാങ്കേതിക പ്രൊഫഷണലുകള്‍ എന്നിവരടക്കം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും നിയമപരമായ മിനിമം വേതനവും സാമൂഹിക സുരക്ഷയും ലഭിക്കും.
advertisement
ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം തൊഴിലാളികളുണ്ടെന്നും അവരില്‍ ഏകദേശം 90 ശതമാനം പേരും സാമൂഹിക സുരക്ഷയില്ലാതെ അസംഘടിത മേഖലയിലാണുള്ളതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അവരേ കൂടി പരിഗണിച്ചാണ് പുതിയ തൊഴില്‍ നിയമം. തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക, കൂടാതെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പുതിയ തൊഴില്‍ നിയമത്തിന്റെ ലക്ഷ്യം.
Code on Wages (വേതന കോഡ്), Industrial Relations Code (വ്യവസായ ബന്ധ കോഡ്), Code on Social Security (സാമൂഹിക സുരക്ഷാ കോഡ്), Occupational Safety, Health and Working Conditions Code (തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍)എന്നിവയാണ് പുതിയ ലേബര്‍ കോഡുകള്‍. തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക, കൂടാതെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും ഉല്‍പ്പാദനക്ഷമതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം.
advertisement
സ്ത്രീ തൊഴിലാളികള്‍ക്കായി പ്രത്യേക വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി അനുവദിക്കും. അസംഘടിത മേഖലയിലെ എല്ലാ സ്ത്രീ തൊഴിലാളികള്‍ക്കും 26 ആഴ്ച ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കും. പരാതിപരിഹാര സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ നിര്‍വചനത്തില്‍ ഭാര്യയുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയതായി നിയമം വ്യക്തമാക്കുന്നു.
യുവാക്കള്‍ക്ക് ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കുന്നു. എല്ലാ തൊഴിലാളികള്‍ക്കും നിയമന കത്തുകള്‍ ലഭിക്കണം. സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നു. തൊഴിലുടമകള്‍ തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് നിരോധിച്ചു. അവധിക്കാല വേതനം നിര്‍ബന്ധമാക്കി.
advertisement
പുതിയ നിയമങ്ങള്‍ പ്രകാരം എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം സമയബന്ധിതമായി നല്‍കണം. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ നിശ്ചിതകാല ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കും.
40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധനയും ഓവര്‍ടൈമിന് ഇരട്ടി വേതനവും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടകരമായ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും വ്യവസ്ഥയുണ്ട്. എല്ലാ തൊഴിലാളികള്‍ക്കും നിയമന കത്തുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവധിക്കാല വേതനവും സാമൂഹിക സുരക്ഷയും തൊഴിലുടമകള്‍ നല്‍കേണ്ടതാണെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
advertisement
കുടിയേറ്റ (അതിഥി)തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. നേരിട്ടോ കോണ്‍ട്രാക്ടര്‍മാര്‍ വഴിയോ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും 12 മാസത്തിലൊരിക്കല്‍ ജന്മനാട്ടിലേക്കുള്ള യാത്രാ അലവന്‍സും ലഭിക്കും.വേതന കോഡ് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനം നിയമപരമാകും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതനത്തില്‍ വ്യത്യാസം ഉണ്ടാകും.
പിഎഫ് സംഭാവന നിലവിലെ 15,000 രൂപ പരിധിയില്‍ തുടരുമെന്നും അതിനപ്പുറം സംഭാവന നല്‍കുന്നത് ജീവനക്കാരുടെ സ്വമേധയിലുള്ള തീരുമാനമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
advertisement
വ്യവസായ ബന്ധ കോഡ് അനുസരിച്ച്, ആകെ ജീവനക്കാരുടെ 10 ശതമാനം അല്ലെങ്കില്‍ 100 പേര്‍ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ അംഗീകാരം ലഭിക്കൂ. തൊഴില്‍ സുരക്ഷാ കോഡ് പ്രകാരം ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ ചില വ്യവസ്ഥകള്‍ തൊഴിലാളി വിരുദ്ധമാണെന്ന ആശങ്ക തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ ഏകോപിത നടപടി അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിയമങ്ങള്‍ അറിയിക്കല്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍ സജ്ജമാക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതാണ് അടുത്ത ഘട്ടമെന്നും അധികൃതര്‍ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
Next Article
advertisement
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
  • 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി 4 ലേബര്‍ കോഡുകള്‍ നടപ്പാക്കി, ഇത് ഇന്ത്യയിലെ വലിയ തൊഴില്‍ പരിഷ്‌ക്കാരമാണ്.

  • അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനം, സാമൂഹിക സുരക്ഷ, അവധി വേതനം, സ്ത്രീകള്‍ക്ക് പ്രത്യേക അവകാശങ്ങള്‍

  • പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ ഏകോപനം, നിയമബോധവല്‍ക്കരണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍ണായകം: കേന്ദ്രം

View All
advertisement