advertisement

അബുദാബിയിൽ സുരക്ഷിതയായിരുന്നു, എങ്കിലും ഒറ്റയ്ക്കായതിന്റെ പേടിയുണ്ടായിരുന്നു; സ്വാസിക

Last Updated:

ഇറാൻ ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമയാന പ്രതിസന്ധിയിൽ പ്രമുഖരടക്കം നിരവധി പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്

News18
News18
കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ അബുദാബിയിൽ കുടുങ്ങിപ്പോയ നടി സ്വാസിക ബുധനാഴ്ച കൊച്ചിയിലെത്തി. ഫെബ്രുവരി 28-ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന താരമാണ് ദിവസങ്ങൾക്ക് ശേഷം സുരക്ഷിതമായി മടങ്ങിയെത്തിയത്.
നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സ്വാസിക തന്റെ ആശങ്കകൾ പങ്കുവെച്ചു. "അബുദാബിയിൽ വലിയ ഭീകര സാഹചര്യങ്ങളൊന്നും നേരിടേണ്ടി വന്നില്ല. എങ്കിലും മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ട നിലയിലായപ്പോൾ ചെറിയൊരു ഭയം തോന്നിയിരുന്നു. ഒറ്റയ്ക്കാണ് അബുദാബിയിലേക്ക് പോയത് എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ അവിടെയുള്ളവർ മികച്ച രീതിയിൽ പിന്തുണച്ചു. സുരക്ഷിതമായി മടങ്ങാനായതിൽ വലിയ സന്തോഷമുണ്ട്," സ്വാസിക പറഞ്ഞു.
യാത്രയിലുടനീളം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടില്ലെന്നും സാഹചര്യങ്ങൾ നിയന്ത്രണവിധേയമായിരുന്നെന്നും സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബ് പ്രതികരിച്ചു. ഭക്ഷണത്തിനോ താമസത്തിനോ തടസ്സമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇറാൻ ആക്രമണത്തെത്തുടർന്നുണ്ടായ വ്യോമയാന പ്രതിസന്ധിയിൽ പ്രമുഖരടക്കം നിരവധി പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതോടെ പലരും നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അബുദാബിയിൽ സുരക്ഷിതയായിരുന്നു, എങ്കിലും ഒറ്റയ്ക്കായതിന്റെ പേടിയുണ്ടായിരുന്നു; സ്വാസിക
Next Article
advertisement
കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌
കൈക്കൂലിക്കേസിൽ ജയിൽ നിന്നിറങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വൻ സ്വീകരണം‌
  • കൈക്കൂലിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇൻസ്പെക്ടറിന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സ്വീകരണം

  • അഴിമതിക്കേസിൽ പ്രതിയ്ക്ക് പരസ്യമായി സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചു

  • 37 വർഷത്തെ സർവീസിൽ മറ്റ് പരാതികളൊന്നും ഇല്ലെന്ന് സ്വീകരണത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി

View All
advertisement