advertisement

Kerala Gold Rate| യുദ്ധഭീതിയിലും സ്വർണവില ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

യുദ്ധഭീതി കുറയുമ്പോൾ നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്ന പ്രവണത കാണിക്കാറുണ്ട്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. വെറും 24 മണിക്കൂറിനിടെ പവന് 4040 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില വൈകുന്നേരത്തോടെ 1,22,920 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും 2,280 രൂപ കൂടി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,640 രൂപയായി മാറി. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. സ്വർണവിപണിയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണിത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 12390 രൂപയായി. എട്ട് ഗ്രാമിന് 99120 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9645 രൂപയും എട്ട് ഗ്രാമിന് 77160 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6220 രൂപയും എട്ട് ഗ്രാമിന് 49760 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.30 ലക്ഷത്തില്‍ താഴെ നൽകേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.20 ലക്ഷം കിട്ടിയേക്കും. സ്വര്‍ണം ഔണ്‍സിന് 5169 ഡോളറാണ് ഇന്നത്തെ വില. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.17 എന്ന നിരക്കിലെത്തി. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളറാണ് പുതിയ വില.
advertisement
എന്നാൽ, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 285 രൂപ എന്ന നിലയിൽ ഗ്രാം വില തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച വലിയ തോതില്‍ വെള്ളി വില ഇടിഞ്ഞിരുന്നു.
സ്വർണവിലയിൽ ഇത്ര വലിയ ഇടിവുണ്ടാകാൻ പ്രധാനമായും ആഗോള വിപണിയിലെ ചലനങ്ങളാണ് കാരണം. അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തിപ്പെടുമ്പോൾ സാധാരണയായി സ്വർണവില താഴാറുണ്ട്. നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പകരം ഡോളറിലേക്ക് മാറുന്നത് വില കുറയാൻ കാരണമാകുന്നു.
advertisement
പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നേരിയ അയവ് വരികയോ സമാധാന ചർച്ചകൾ പുരോഗമിക്കുകയോ ചെയ്യുന്നത് സ്വർണവില കുറയാൻ സഹായിക്കാറുണ്ട്. യുദ്ധഭീതി കുറയുമ്പോൾ നിക്ഷേപകർ സ്വർണം വിറ്റൊഴിയുന്ന പ്രവണത കാണിക്കാറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| യുദ്ധഭീതിയിലും സ്വർണവില ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement