Explained: കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുമോ? രോഗമുക്തരായവർ സുരക്ഷിതരാണോ?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രോഗപ്രതിരോധ പ്രതികരണം പല ഘടകങ്ങളെയും അടിസ്ഥാനമാക്കി ഓരോരുത്തരിലും വ്യത്യാസപ്പെടാം
കോവിഡ് രോഗമുക്തരായവരുടെ ശരീരത്തില്‍ സ്വാഭാവികമായി തന്നെ പ്രതിരോധശേഷിയുണ്ടാകും. ഇത് കുറച്ച് മാസങ്ങള്‍ വരെ ശരീരത്തില്‍ നിലനില്‍ക്കുകയും ചെയ്യും. പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, ചിലപ്പോള്‍ ജീവിതകാലം വരെ ഈ പ്രതിരോധം നീണ്ടുനിന്നേക്കാം. എന്നാല്‍, രോഗപ്രതിരോധ പ്രതികരണം പല ഘടകങ്ങളെയും അടിസ്ഥാനമാക്കി ഓരോരുത്തരിലും വ്യത്യാസപ്പെടാം. നിങ്ങള്‍ക്ക് ഉണ്ടായ അണുബാധയുടെ തീവ്രത, മുമ്പുണ്ടായിരുന്ന രോഗം, പ്രായം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അനുസരിച്ച് പ്രതിരോധ ശേഷിയില്‍ വ്യത്യാസം വരാം.
എപ്പോഴാണ് ഉയര്‍ന്ന പ്രതിരോധശേഷി ലഭിക്കുക?
advertisement
ശരീരം അണുബാധയെ നേരിടുമ്പോഴാണ് കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി വര്‍ദ്ധിക്കുക. ആദ്യ ആഴ്ചയിലെ പോസ്റ്റ് ടെസ്റ്റിംഗ് നെഗറ്റീവ് ഫലത്തോടെ പ്രതിരോധശേഷിയ്ക്ക് സഹായിക്കുന്ന ആന്റിബോഡികളുടെ എണ്ണം പതുക്കെ ഉയരാന്‍ തുടങ്ങുകയും 90-120 ദിവസം പ്രതിരോധം നല്‍കുകയും ചെയ്യുന്നു. വൈറസ് ബാധിച്ച ഒരാള്‍ക്ക് ഏറ്റവും സുരക്ഷിതമായ സമയം ഈ 90 ദിവസം വരെയാണ്.
പ്രതിരോധശേഷി ലഭിക്കുന്നത് എങ്ങനെ?
നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിനെതിരായ ശരീരത്തിന്റെ പ്രതികരണം ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. ഇത് പല ലക്ഷണങ്ങളുടെ രൂപത്തില്‍ അനുഭവപ്പെടാം. പനിയും നീര്‍വീക്കവും അവയില്‍ ചില ലക്ഷണങ്ങളാണ്. ഉദാഹരണത്തിന്, പനി കൂടുതലാകുന്നതും എത്ര ദിവസം നീണ്ടുനില്‍ക്കുമെന്നതും നിങ്ങളുടെ രോഗപ്രതിരോധവുമായി നേരിട്ടുള്ള ബന്ധത്തിന്റെ സൂചനയാണെന്നാണ് കണ്ടെത്തല്‍. രോഗം കുറയുന്ന സമയത്ത് കൂടുതല്‍ ലക്ഷണങ്ങളുള്ള ആളുകളില്‍ ആന്റിബോഡി മാര്‍ക്കറുകളുടെ അളവ് കൂടുതല്‍ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. 5 ലക്ഷണങ്ങളില്‍ കുറവുള്ളവരെ അപേക്ഷിച്ച് രോഗ ലക്ഷണങ്ങള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പ്രതിരോധ ശേഷി കൂടുതല്‍ കാലം നിലനില്‍ക്കും. അതിനാല്‍, കുറഞ്ഞ ലക്ഷണങ്ങളുള്ളവരില്‍ പ്രതിരോധശേഷി ഉണ്ടാകുമെങ്കിലും ഇത് പെട്ടെന്ന് കുറയാനുള്ള സാധ്യതകള്‍ ഉള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
നിങ്ങളുടെ രോഗപ്രതിരോധ പ്രതികരണം നിര്‍ണ്ണയിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്തൊക്കെയാണ്?
നിങ്ങള്‍ രോഗമുക്തരായ ശേഷവും ചില ഘടകങ്ങളും മുമ്പുണ്ടായിരുന്ന രോഗാവസ്ഥകളും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ മാറ്റുകയോ സ്വാധീനിക്കുകയോ ചെയ്യും. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില ആളുകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കാനുള്ള ഒരു കാരണം ഇതാണ്. പ്രായം, ലിംഗഭേദം തുടങ്ങിയ ഘടകങ്ങളും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രായമായ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
advertisement
കടുത്ത അണുബാധ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്നുണ്ടോ?
കടുത്ത കോവിഡ് രോഗം ബാധിച്ചവര്‍ക്ക് മിതമായ കോവിഡിനേക്കാള്‍ കൂടുതല്‍ ലക്ഷണങ്ങളുണ്ടാകാം. കഠിനമായ അണുബാധയോട് പോരാടുന്നതിന് ശരീരം അതിന്റെ ശ്രമങ്ങളെ ഇരട്ടിയാക്കുകയും വൈറസിനെ ഇല്ലാതാക്കാന്‍ ശക്തമായ പോരാട്ടം നടത്തുകയും ചെയ്യും. ഇതുവരെ ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെങ്കിലും, കടുത്ത കോവിഡ് രോഗം ബാധിച്ചവരില്‍ കൊറോണ വൈറസിനെതിരെ ശക്തമായ രോഗപ്രതിരോധം ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രോഗ തീവ്രത കുറവുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍
തീവ്രത കുറഞ്ഞ കോവിഡ് അണുബാധ അര്‍ത്ഥമാക്കുന്നത് രോഗലക്ഷണങ്ങള്‍ മിതമായ രീതിയിലാണെന്നും ശരീരം വേഗത്തില്‍ സുഖം പ്രാപിക്കുമെന്നുമാണ്. ഇത്തരം കേസുകളില്‍ പ്രതിരോധ ശേഷി കടുത്ത രോഗം ബാധിച്ചവരില്‍ ഉണ്ടാകുന്നത് പോലെ ഫലപ്രദമാകില്ല. അതിനാല്‍ തീവ്രത കുറഞ്ഞ രോഗബാധിതര്‍ വീണ്ടും രോഗം വരാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2021 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കടുത്ത കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് കൂടുതൽ പ്രതിരോധശേഷി ലഭിക്കുമോ? രോഗമുക്തരായവർ സുരക്ഷിതരാണോ?


