കൊറോണ വൈറസ് വ്യാപനം കുതിച്ചുയരവെ നിരവധി സംസ്ഥാനങ്ങളിലാണ് മെഡിക്കൽ ഓക്സിജന്റെ ലഭ്യതക്കുറവ് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഓക്സിജൻ ലഭിക്കാതെ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടെന്ന് വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. നമുക്ക് ശ്വസിക്കാൻ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ധാരാളമാണെങ്കിലും കോവിഡ് അണുബാധ ശ്വാസകോശത്തെ ബാധിച്ചാൽ ശ്വസനത്തിന് മെഡിക്കൽ ഓക്സിജന്റെ പിന്തുണ വേണ്ടിവരും.
ആർക്കാണ് മെഡിക്കൽ ഓക്സിജൻ വേണ്ടത്?
ആദ്യം അറിയേണ്ടത് ആർക്കൊക്കെയാണ് മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ളത് എന്നാണ്. ആസ്ത്മ, ക്രോണിക്ബ്രോങ്കൈറ്റിസ്, ഹൃദയത്തിന്റെ പ്രവർത്തനത്തിലെ തകരാറ്, സിസ്റ്റിക്ഫൈബ്രോസിസ്, ശ്വാസകോശാർബുദം, ന്യുമോണിയ, പൾമണറി ഫൈബ്രോസിസ് തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവർക്കാണ് മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ളത്.
എത്രത്തോളം ഓക്സിജൻ ആവശ്യമുണ്ട്?
ഓരോ മിനിറ്റിലും രോഗിയ്ക്ക് എത്രത്തോളം ഓക്സിജൻ വേണമെന്നും എപ്പോഴൊക്കെ വേണമെന്നും ഡോക്ടറാണ് തീരുമാനിക്കുക. ഉറക്കത്തിൽ ശ്വാസതടസം നേരിടുന്ന രോഗികൾക്ക് ഉറങ്ങുമ്പോൾ ഓക്സിജൻ തെറാപ്പി ആവശ്യമായി വരും. ചിലർക്ക് വ്യായാമം ചെയ്യുമ്പോഴും മറ്റു ചിലർക്ക് മുഴുവൻ സമയവും ഓക്സിജൻ ആവശ്യമായി വന്നേക്കാം.
എന്താണ് ഓക്സിജൻ സ്റ്റാൻഡേർഡ് കോൺസൺട്രേറ്റർ?
അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ മാത്രം സ്വീകരിക്കുകയുംമറ്റു വാതകങ്ങളെഒഴിവാക്കുകയുംചെയ്യുന്ന യന്ത്രമാണ് ഓക്സിജൻ സ്റ്റാൻഡേർഡ് കോൺസൺട്രേറ്റർ. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ മെഷീൻ ബാറ്ററിഉപയോഗിച്ചുംപ്രവർത്തിപ്പിക്കാവുന്നതാണ്.
Also Read- Explained | കോവിഡ് രണ്ടാം തരംഗം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ? അറിയേണ്ട കാര്യങ്ങൾ
എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം?
ഓക്സിജൻ സിലിണ്ടറുകളുടേതിന് സമാനമായ രീതിയിൽ ഒരു നാസൽ കാനുലയുടെയോ മാസ്കിന്റെയോ സഹായത്തോടെ ഈ മെഷീനിൽ നിന്ന് നേരിട്ട് രോഗികൾക്ക് ഓക്സിജൻ നൽകാം. ഓക്സിജൻ സിലിണ്ടറിൽ ഒരു നിശ്ചിത അളവ് ഓക്സിജൻ മാത്രമേ നിറയ്ക്കാൻ കഴിയൂ എന്നിരിക്കെ ഈ മെഷീനിൽ നിരന്തരം വായു കടത്തിവിടുന്നതിലൂടെ തുടർച്ചയായി ഓക്സിജൻ ഉത്പാദിപ്പിക്കാം. വൈദ്യുതി ഇല്ലാത്ത പക്ഷം ബാറ്ററിഉപയോഗിച്ചുംഈ യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയും.
പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്റർ
പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്റർ എന്നൊരു മെഷീനും ലഭ്യമാണ്. എളുപ്പത്തിൽ കൊണ്ടുനടക്കാൻ ഈ പോർട്ടബിൾ മെഷീനായിരിക്കും നല്ലത്. 3 മുതൽ 20 പൗണ്ട്വരെ ഭാരമുള്ള ഈ യന്ത്രം എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയും. കാറിൽ വെച്ച് വരെ ചാർജ് ചെയ്യാൻ കഴിയുന്ന പുതിയ മോഡലുകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്.
രോഗിയുടെ ശരീരത്തിലേക്ക് ഓക്സിജൻ നൽകാൻ മറ്റു ചില കാര്യങ്ങൾ കൂടി ആവശ്യമുണ്ട്.
അതിലൊന്നാണ് നാസൽ കാനുല. രണ്ടറ്റങ്ങളും വെൽഡ് ചെയ്തിട്ടുള്ള ഒരു പ്ലാസ്റ്റിക് ട്യൂബ്ആണിത്. ഇതിന്റെ ഒരറ്റം രോഗിയുടെ മൂക്കിൽ ഘടിപ്പിക്കുകയും മറ്റേയറ്റം ഓക്സിജൻ വിതരണം ചെയ്യുന്ന സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാസൽ കാനുലയിലൂടെ രോഗിയ്ക്ക് തുടർച്ചയായി ഓക്സിജൻ ലഭിക്കുന്നു. ഫെയ്‌സ്‌മാസ്‌ക്കും ഓക്സിജൻ നൽകാൻ ഉപയോഗിക്കാവുന്നതാണ്. വായും മൂക്കും മൊത്തമായി മൂടുന്നഫെയ്‌സ്മാസ്ക്ക് ഒരുപാട് ഓക്സിജൻ നൽകേണ്ട സാഹചര്യം ഉണ്ടെങ്കിലാണ് ഉപയോഗിക്കാറുള്ളത്. ഇത് രണ്ടുമല്ലാതെ ട്രാൻസാക്ഷണൽ കഥെറ്റർ ഉപയോഗിച്ചും രോഗിയ്ക്ക്ഓക്സിജൻ നൽകാം. ഈ സംവിധാനത്തിൽ കഴുത്തിലൂടെ ഒരു ട്യൂബ്ഘടിപ്പിക്കുകയാണ് ചെയ്യുക. ശ്വാസകോശ നാളിയിലേക്ക് ഓക്സിജൻ നേരിട്ട് എത്തുകയാണ് ചെയ്യുക.
Keywords: Covid 19, Medical Oxygen, Oxygen Shortage, Oxygen Cylinder, Oxygen Concentrator, കോവിഡ് 19, മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ ലഭ്യതക്കുറവ്, ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ കോൺസൺട്രേറ്റർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Medical Oxygen, Oxygen Concentrator, Oxygen Cylinder, Oxygen Shortage, ഓക്സിജൻ കോൺസൺട്രേറ്റർ, ഓക്സിജൻ ലഭ്യതക്കുറവ്, ഓക്സിജൻ സിലിണ്ടർ, കോവിഡ് 19, മെഡിക്കൽ ഓക്സിജൻ