നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • തെരുവുനായയെ രക്ഷിക്കുന്നതിനിടയിൽ ബിജുവിന് ജീവൻ നഷ്ടമായി; രണ്ട് വർഷത്തിനിപ്പുറം കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

  തെരുവുനായയെ രക്ഷിക്കുന്നതിനിടയിൽ ബിജുവിന് ജീവൻ നഷ്ടമായി; രണ്ട് വർഷത്തിനിപ്പുറം കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

  നായയെ ഇടിയ്ക്കാതിരിയ്ക്കാന്‍ ഗതിമാറ്റിയ ഓട്ടോ നിയന്ത്രണം വിട്ട് മറിയ്ക്കുകയായിരുന്നു.

  ബിജു

  ബിജു

  • Share this:
  കൊച്ചി: 2019 ഏപ്രില്‍ നാലിനായിരുന്നു എറണാകുളം തിരുവാങ്കുളം സ്വദേശിയായ ബിജു (41) ഓട്ടോ ഓടിച്ച് പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടി അപകടമുണ്ടാകുന്നത്. നായയെ ഇടിയ്ക്കാതിരിയ്ക്കാന്‍ ഗതിമാറ്റിയ ഓട്ടോ നിയന്ത്രണം വിട്ട് മറിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജു ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

  ബിജുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി സിരിജഗന്‍ കമ്മിറ്റിയെ സമീപിയ്ക്കുകയായിരുന്നു. തെരുവുനായ ശല്യത്തേത്തുടര്‍ന്നുണ്ടാവുന്ന അപകടനഷ്ടപരിഹാരത്തിനായി നിയമിതമായതാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മിറ്റി ഉത്തരവിട്ടത്. കമ്മിറ്റിയുടെ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരവും ഇതാണ്.

  ഭാര്യ സൂര്യയും മകള്‍ ശിവാനിയും മാതാപിതാക്കളായ കമല,പവിത്രന്‍ എന്നിവരടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. ഇന്‍ഫോ പാര്‍ക്കിലെ കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റായി ജോലി നോക്കുകയാണ് സൂര്യ. മാലിന്യ സംസ്കരണത്തിലെ പ്രതിസന്ധികളേത്തുടര്‍ന്ന് നഗരപരിധിയിലടക്കം തെരുവുനായ്ക്കളുടെ ശല്യം മൂലം പുറത്തൂടെ നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് അന്ന് നിലനിന്നതെന്ന് ബിജുവിന്റെ ഭാര്യ സൂര്യ പറയുന്നു. തൃപ്പുണിത്തുറ നഗരസപരിധിയില്‍ നടന്ന സംഭവത്തിന് നഗരസഭയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

  തൃശൂര്‍ മാള സ്വദേശിയായ ആള്‍ക്ക് നല്‍കിയ 18 ലക്ഷം രൂപയാണ് തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ നല്‍കിയ ഏറ്റവും വലിയ നഷ്ടപരിഹാരം. തെരുവുനായ ശല്യം മൂല്യമുണ്ടായ അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് സിരിജഗന്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ വരുന്നതെന്ന് കമ്മിറ്റിവൃത്തങ്ങള്‍ അറിയിച്ചു.
  Also Read-Covid 19 | കോവിഡ് ബാധിച്ച് മരിച്ചവരില്‍ 97% വാക്‌സിന്‍ എടുക്കാത്തവര്‍; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്‌സിന്‍ എടുത്തിട്ടില്ല

  വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റവരും നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്മിറ്റിയെ സമീപിയ്ക്കുന്നുണ്ട്. എന്നാല്‍ ഈയാവശ്യത്തിന് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലാത്തതിനാല്‍ അപേക്ഷകള്‍ തള്ളുകയാണ് പതിവെന്ന് കമ്മിറ്റിവൃത്തങ്ങള്‍ പറയുന്നു. തെരുവുനായ അപകടങ്ങളില്‍ ഇരയാവുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും തദ്ദേശഭരണസ്ഥാപനങ്ങള്‍ വിമുഖത കാട്ടുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടുണ്ട്.

  Also Read-നാലുകോടിയോളം രൂപയും 100 പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടു

  പലതവണ ഓഫീസുകളില്‍ കയറിയിറങ്ങിയാലും നഷ്ടപരിഹാരം ലഭിയ്ക്കാത്ത അവസ്ഥയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിയ്ക്കണമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. അടുത്തിടെ പത്തനംതിട്ട കുളനട പഞ്ചായത്ത് ഇത്തരത്തില്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാമായി വിതരണം ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു.  സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കണ്ടെത്താനുള്ള കേന്ദ്രങ്ങൾ കണ്ടെത്തണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വളര്‍ത്തുനായ്​ക്കള്‍ക്ക്​ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തിര നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. വളര്‍ത്തുനായ്​ക്കള്‍ക്ക്​ അടിയന്തിരമായി രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന് കോർപ്പറേഷനുകൾക്ക് നിർദേശം നൽകിയ ഹൈകോടതി തെരുവുനായ്​ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ നഗരസഭകള്‍ സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തണമെന്നും ഇത്​ വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.

  സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ബോര്‍ഡ് പുനഃസംഘടിപ്പിച്ചാലുടന്‍ വിവരങ്ങള്‍ കൈമാറാനും പരാതികള്‍ സ്വീകരിക്കാനും വെബ് പോര്‍ട്ടല്‍ തുടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിലും കോടതി ഇടപെട്ടിരുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സംഭവത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.
  Published by:Naseeba TC
  First published:
  )}