നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓട്ടോറിക്ഷാ ഡ്രൈവർ തെരുവുനായ കാരണം അപകടത്തിൽ മരിച്ചു; കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

  ഓട്ടോറിക്ഷാ ഡ്രൈവർ തെരുവുനായ കാരണം അപകടത്തിൽ മരിച്ചു; കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം

  തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയാണ് പലിശ സഹിതം നഷ്പപരിഹാര തുക നൽകേണ്ടത്.

  News18

  News18

  • Share this:
   തെരുവുനായ കാരണം അപകടത്തിൽപ്പെട്ടു മരണമടഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. കേരളത്തിലാദ്യമായിട്ടാണ് തെരുവ് നായ സംബന്ധിച്ച കേസിൽ ഇത്രവും വലിയ തുക നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ശ്രീ ജഗൻ കമ്മിറ്റിയാണ്തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ തിരുവങ്കുളത്ത് താമസിച്ചിരുന്ന ബിജുവിന്റെ കുടുംബത്തിന് 25,20,000 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

   2019 ഏപ്രിൽ 4 നാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ബിജുവിന്റെ ഭാര്യ സൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നതിങ്ങനെയാണ്, “ഈ പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത് കാരണം തെരുവുനായയുടെ ശല്യം രൂക്ഷമായിരുന്നു. എന്റെ ഭർത്താവ് ഓട്ടോയോടിച്ച് വരുന്പോഴാണ് ഒരു നായ റോഡിന് കുറകെ ഓടിയത്. നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ വേണ്ടി ഭർത്താവ് വാഹനം ഒരു വശത്തേക്ക് തിരിക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് ഓട്ടോ മറിയുകയും ചെയ്തു. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.”

   ബിജുവിന്റെ ബന്ധുക്കളിലൊരാൾ തെരുവുനായ ശല്യം പരിഹരിക്കാൻ രൂപീകരിച്ച കമ്മിറ്റിയെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് ശ്രീ ജഗൻ കമ്മിറ്റിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് സൂര്യ പറയുന്നു. മരണപ്പെടുന്പോൾ 41 വയസ്സായിരുന്നു ബിജുവിന്റെ പ്രായം.

   സൂര്യക്ക് പുറമെ ബിജുവിന്റെ മാതാപിതാക്കളായ കമല, പവിത്രൻ മകൾ ശിവാനി എന്നിവർക്കാണ് നഷ്ടപരിഹാര തുക ലഭിക്കുക. തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയാണ് പലിശ സഹിതം നഷ്പപരിഹാര തുക നൽകേണ്ടത്. നിലവിൽ ഇൻഫോ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ സീനിയർ അസോസിയേറ്റായി പ്രവർത്തിച്ച് വരികയാണ് സൂര്യ.

   മുൻപ് മാള സ്വദേശിയായ ഒരാൾക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതായിരുന്നു ഇത്തരത്തിലുള്ള ഏറ്റവും ഉയർന്ന സംഖ്യ. ഇത്തരത്തിലുള്ള നിരവധി പരാതികൾ കമ്മിറ്റിക്ക് ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നായ റോഡിന് കുറുകേ ഓടുന്പോൾ അതിനെ ഇടിക്കുന്നത് ഒഴിവാക്കാൻ വാഹനം തിരിക്കുന്പോഴാണ് ഇത്തരം അപകടങ്ങൾ സംഭവിക്കാറ്.

   തെരുവുനായകൾ കടിച്ച വ്യക്തികളിൽ നിന്നും കമ്മിറ്റിക്ക് പരാതികൾ ലഭിക്കാറുണ്ട്. എന്നാൽ പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരം കേസുകളിൽ പരാതിക്കാർക്ക് പണം നൽകാൻ വിസമ്മതിക്കാറുണ്ടെന്ന് റിപ്പോര്ട്ടുകൾ പറയുന്നു. ഇത്തരം ആളുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സർക്കാറിന്റെ ഉത്തരവ് നിലനിൽക്കെയാണിത്. പലപ്പോഴും പരാതിക്കാർക്ക് ഇത് സംബന്ധിച്ച് ഉന്നത അധികാരികളുടെ വാതിലിൽ മുട്ടേണ്ട അവസ്ഥ വരാറുണ്ട്.

   തദ്ദേശ സ്ഥാപനങ്ങൾ പണം നൽകാൻ വിസമ്മതിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാറിന് പരാതി നൽകണമെന്നാണ് ശ്രി ജഗൻ കമ്മിറ്റി വൃത്തങ്ങൾ പറയുന്നത്. ഈയടുത്ത് പത്തനംതിട്ട ജില്ലയിലെ കുളനല പഞ്ചായത്ത് ഒരു പരാതിക്കാരാൻ 30,000 രൂപ നഷ്ടപരിഹാം നൽകാൻ വിസമ്മതിച്ചിരുന്നു.
   Published by:Sarath Mohanan
   First published:
   )}