ഫ്ലൈറ്റ് പെട്ടെന്ന് റദ്ദാക്കിയാല്‍ എന്തുചെയ്യും? എങ്ങനെ റീഫണ്ട് നേടാം? വിമാനയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
എങ്ങനെയാണ് ഫ്‌ളൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടത്? എങ്ങനെ റീഫണ്ട് ആവശ്യപ്പെടാം?
ന്യൂഡല്‍ഹി: പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് നിരവധി ഫ്‌ളൈറ്റുകളാണ് രാജ്യത്ത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കേണ്ടി വന്നത്. കനത്ത മൂടല്‍മഞ്ഞ് വിമാനയാത്ര ദുഷ്‌കരമാക്കുകയും ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച മാത്രം ഏകദേശം 500 ഓളം വിമാനങ്ങളാണ് യാത്ര വൈകി ആരംഭിച്ചത്. അതില്‍ തന്നെ പത്തോളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ഥിതി ഇതുതന്നെയായിരുന്നു.
ഇതെല്ലാം വിമാനയാത്രക്കാരെ കൂടുതല്‍ അസ്വസ്ഥരാക്കി. പലരും എയര്‍ലൈന്‍ ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഫ്‌ളൈറ്റ് യാത്രയില്‍ കാലതാമസം നേരിടുകയോ, ഫ്‌ളൈറ്റ് റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കേണ്ട ചില അവകാശങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും ഇതോടനുബന്ധിച്ച് വ്യാപകമാകുകയാണ്.
ഇത്തരം സംഭവങ്ങളില്‍ പ്രത്യേകം നിയമം അനുസരിച്ചാണ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഥവാ ഡിജിസിഎ പ്രവര്‍ത്തിക്കുന്നത്. വിമാന യാത്ര വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണമുള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിയമം പറയുന്നത്. ഫ്‌ളൈറ്റിന്റെ ബ്ലോക്ക് ടൈം അനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഇതിന്റെ പ്രധാന മാനദണ്ഡം താഴെപ്പറയുന്നു;
advertisement
1. രണ്ടര മണിക്കൂര്‍ വരെ ബ്ലോക്ക് ടൈം ഉള്ള ഒരു ഫ്‌ളൈറ്റ് രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന സാഹചര്യം.
2. 2.5 മുതല്‍ 5 മണിക്കൂര്‍ വരെ ബ്ലോക്ക് ടൈമുള്ള ഒരു ഫ്‌ളൈറ്റ് 3 മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന സാഹചര്യം.
3. ഫ്‌ളൈറ്റ് നാല് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന സാഹചര്യം.
ഇനി വിമാനം ആറ് മണിക്കൂറോ അതില്‍ കൂടുതലോ സമയം വൈകിയാല്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് പുതുക്കിയ സമയം യാത്രക്കാരനെ വിമാനകമ്പനികള്‍ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഈ സാഹചര്യത്തില്‍ മറ്റൊരു ഫ്‌ളൈറ്റിലേക്ക് യാത്ര മാറ്റണമെന്നോ അല്ലെങ്കില്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്നോ യാത്രക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. ഫ്‌ളൈറ്റ് 24 മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കി നല്‍കണമെന്നും നിയമമുണ്ട്.
advertisement
അതേസമയം കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തില്‍ വിമാനകമ്പനിയായ എയര്‍ ഇന്ത്യ 'ഫോഗ് കെയര്‍' സംവിധാനം ആരംഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിലൂടെ യാത്രക്കാര്‍ക്ക് തങ്ങളുടെ ഫ്‌ളൈറ്റ് യാത്ര പുനക്രമീകരിക്കാനും അധികനിരക്കില്ലാതെ യാത്ര ക്യാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം നല്‍കുന്നുണ്ട്. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ ഭാഗമായാണ് ഫ്‌ളൈറ്റ് യാത്രയില്‍ കാലതാമസമുണ്ടാകുന്നതെങ്കില്‍ അതിന് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
വിമാനം റദ്ദാക്കല്‍
ഫ്‌ളൈറ്റ് റദ്ദാക്കുകയാണെങ്കില്‍ അക്കാര്യം യാത്ര തീയതിയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും യാത്രക്കാരനെ വിമാനകമ്പനി അറിയിക്കണം. കൂടാതെ യാത്ര പുനക്രമീകരിക്കുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക തിരികെ നല്‍കുകയോ ചെയ്യണമെന്നും ഡിജിസിഎ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. യാത്ര തീയതിയ്ക്ക് 24 മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ രണ്ടാഴ്ചയ്ക്ക് ഇടയിലോ ആണ് വിമാനം റദ്ദാക്കിയ വിവരം നല്‍കുന്നതെങ്കില്‍ വിമാനകമ്പനി യാത്രക്കാരന് മറ്റൊരു ഫ്‌ളൈറ്റിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഏര്‍പ്പാടാക്കി നല്‍കുകയോ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുകയോ ചെയ്യേണ്ടതാണ്.
advertisement
ഈ വിവരം കൃത്യമായി യാത്രക്കാരെ അറിയിക്കാതിരിക്കുകയോ അവര്‍ക്ക് അതേ ടിക്കറ്റ് നമ്പറിലുള്ള കണക്ടിംഗ് ഫ്‌ളൈറ്റില്‍ പോകാന്‍ കഴിയാതാവുകയോ ചെയ്താല്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കാന്‍ വിമാനകമ്പനി അധികൃതര്‍ ബാധ്യസ്ഥരാണ്. എങ്ങനെയൊക്കെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് നോക്കാം.
1. ഒരു മണിക്കൂര്‍ വരെ ബ്ലോക്ക് ടൈം ഉള്ള ഫ്‌ളൈറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും, 5000 രൂപയും അല്ലെങ്കില്‍ ബുക്ക് ചെയ്ത വണ്‍വേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് ഇതില്‍ ഏതാണോ കുറവ് അത് മടക്കിനല്‍കണം.
2. ഒന്നുമുതല്‍ രണ്ട് മണിക്കൂര്‍ വരെ ബ്ലോക്ക് ടൈമുള്ള ഫ്‌ളൈറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും 7500 രൂപയും ബുക്ക് ചെയ്ത വണ്‍വേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക്, ഇതില്‍ കുറവ് ഏതാണോ അത് തിരികെ നല്‍കും.
advertisement
3. രണ്ട്മണിക്കൂറില്‍ കൂടുതല്‍ ബ്ലോക്ക് ടൈമുള്ള ഫ്‌ളൈറ്റുകള്‍ക്ക് മുഴുവന്‍ റീഫണ്ടും 10000 രൂപയും ബുക്ക് ചെയ്ത വണ്‍വേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക്, ഇതില്‍ ഏതാണോ കുറവ് അവ മടക്കി നല്‍കും.
അതേസമയം മൂടല്‍ മഞ്ഞ് പോലെയുള്ള സാഹചര്യത്തില്‍ ഫ്‌ളൈറ്റ് യാത്രയില്‍ തടസ്സം നേരിടുന്നവര്‍ക്ക് അധിക ചാര്‍ജില്ലാതെ ലഭ്യമായ അടുത്ത ഫ്‌ളൈറ്റില്‍ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കും. മുടങ്ങിയ യാത്രയുടെ റീഫണ്ട് കിട്ടാനും ഇവര്‍ അര്‍ഹരാണ്.
എങ്ങനെയാണ് ഫ്‌ളൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടത്? എങ്ങനെ റീഫണ്ട് ആവശ്യപ്പെടാം?
1. നിങ്ങളുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് തുറക്കുക. വെബ്‌സൈറ്റിലെ manage booking സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.
advertisement
2. ടിക്കറ്റിലെ പിഎന്‍ആര്‍ വിവരങ്ങളും യാത്ര ക്യാന്‍സല്‍ ചെയ്യേണ്ടയാളുടെ പേരും ടൈപ്പ് ചെയ്യുക.
3. modify/ cancel ഓപ്ഷന്‍ സെലക്ട് ചെയ്യുക.
വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. യാത്ര മുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടതാണ്. നഷ്ടപരിഹാരം തേടിയുള്ള അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുകയും ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ടിക്കറ്റ് നമ്പര്‍, ഫ്‌ളൈറ്റ് നമ്പര്‍, യാത്ര തീയതി തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 17, 2024 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഫ്ലൈറ്റ് പെട്ടെന്ന് റദ്ദാക്കിയാല്‍ എന്തുചെയ്യും? എങ്ങനെ റീഫണ്ട് നേടാം? വിമാനയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍