അമേരിക്കയിൽ ആമസോൺ, സെയിൽസ്ഫോഴ്സ് പിരിച്ചുവിടൽ; ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നതെങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്
ആമസോൺ, സെയിൽസ്ഫോഴ്സ് തുടങ്ങിയ ഭീമൻ കമ്പനികൾ പിരിച്ചുവിടൽ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ലോകത്താകെ 1.5 ദശലക്ഷം ജീവനക്കാർ കമ്പനിക്കുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം, ആരോഗ്യ ഇൻഷുറൻസ്, സെപ്പറേഷൻ പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ആമസോണിലെ ഏതൊക്കെ ഡിപ്പാർട്ട്മെന്റുകളിലാണ് പിരിച്ചുവിടലുകൾ നടക്കുന്നത്?
ആമസോൺ ഫ്രെഷും ആമസോൺ ഗോയുമൊക്കെ ഉൾപ്പെടുന്ന കമ്പനിയുടെ ഫിസിക്കൽ സ്റ്റോറുകളിലും ഹ്യൂമൻ റിസോഴ്സസും മറ്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്ന PXT ഓർഗനൈസേഷനുകളിലും ആയിരിക്കും പ്രധാനമായും പിരിച്ചുവിടലുകൾ നടക്കുകയെന്ന് ആമസോൺ സിഇഒ ആൻഡി ജാസി അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും സമീപ വർഷങ്ങളിൽ നിയമനങ്ങൾ വർദ്ധിച്ചതുമാണ് പിരിച്ചുവിടലിന് കാരണമായി ജാസി ചൂണ്ടിക്കാട്ടിയത്.
സെയിൽസ്ഫോഴ്സിലെ പിരിച്ചുവിടൽ
ടെക് കമ്പനിയായ സെയിൽസ്ഫോഴ്സ് ഏകദേശം 8,000 ജീവനക്കാരെ, അതായത് കമ്പനിയിലെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഒറാക്കിൾ എക്സിക്യൂട്ടീവ് മാർക്ക് ബെനിയോഫ് ആണ് കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കുമിത്.
advertisement
”കോവിഡ് മഹാമാരിക്കാലത്ത് ഞങ്ങളുടെ വരുമാനം വർദ്ധിച്ചതിനാൽ, ഞങ്ങൾ ധാരാളം ജീവനക്കാരെ നിയമിച്ചു, ഇത് ഞങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു, അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു”, സെയിൽസ്ഫോഴ്‍സ് സിഇഒ കൂടിയായ മാർക്ക് ബെനിയോഫ് പറഞ്ഞു.
തങ്ങളുടെ ചില ഓഫീസുകൾ അടച്ചുപൂട്ടുമെന്ന് കമ്പനി അറിയിച്ചെങ്കിലും അവ ഏതൊക്കെ സ്ഥലങ്ങളിൽ ഉള്ളവയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മഹാമാരിക്ക് തൊട്ടുമുൻപ്, 2020 ജനുവരിയിൽ സെയിൽസ്ഫോഴ്സ് ഏകദേശം 49,000 പേർക്ക് ജോലി നൽകിയിരുന്നു. അപ്പോൾ ഉള്ളതിനേക്കാൾ 50 ശതമാനം കൂടുതൽ തൊഴിലാളികൾ നിലവിൽ ഈ ഡിപ്പാർട്ട്മെന്റിലുണ്ട്.
advertisement
ഈ പിരിച്ചുവിടലുകൾ ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?
2022 ഡിസംബറിൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കോവിഡ് -19 നു ശേഷം ഏകദേശം 1,400 ടെക് കമ്പനികൾ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. 2022 ടെക് മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം വർഷമായിരുന്നു. ടെക്ക് ജീവനക്കാരെ സംബന്ധിച്ചിടത്തോളം 2023 ന്റെ തുടക്കം ഇതിലും മോശമായിരിക്കുമെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
advertisement
നവംബർ പകുതിയോടെ, മെറ്റാ, ട്വിറ്റർ, സെയിൽസ്ഫോഴ്സ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികൾ യുഎസ് ടെക് മേഖലയിലെ 73,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇതിൽ, 17,000 ടെക് ജീവനക്കാർ ഇന്ത്യക്കാരാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
താൽക്കാലിക വിസയുള്ളവർ ദുരിതത്തിൽ
അമേരിക്കയിലെ ടെക് മേഖലയിൽ പിരിച്ചുവിടൽ നേരിടുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് ഗാർഡിയനിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. ഗ്രീൻ കാർഡ് ഉള്ളവരേക്കാൾ താൽക്കാലിക വിസയുള്ള കുടിയേറ്റ തൊഴിലാളികളാണ് ഈ പിരിച്ചുവിടലുകൾ ബാധിക്കുകയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
H-1B വിസയിലുള്ള തൊഴിലാളികൾ, പുതിയ സ്പോൺസറെയോ തൊഴിൽ ദാതാവിനെയോ കണ്ടെത്തണം. ഇതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (യുഎസ്‌സിഐഎസ്) ഒരു അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് H-1B വിസയിൽ രാജ്യത്ത് തുടരാം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 06, 2023 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമേരിക്കയിൽ ആമസോൺ, സെയിൽസ്ഫോഴ്സ് പിരിച്ചുവിടൽ; ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നതെങ്ങനെ?