സ്കിൻ ബാങ്ക് ആർക്കൊക്കെ ഗുണമാകും? ചർമം എടുക്കുന്നത് മൃതദേഹത്തിൽ നിന്ന്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കേരളത്തിലാദ്യമായി സ്‌കിൻ ബാങ്ക് വരുന്നത്
കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. സ്‌കിൻ ബാങ്കിനായുള്ള സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.തുടർന്ന് കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി സ്കിൻ ബാങ്ക് വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
എന്താണ് സ്കിൻ ബാങ്ക്?
പൊള്ളൽ ഉൾപ്പെടെയുള്ള ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നവർക്ക് ചർമ്മം വെച്ചുപിടിപ്പിച്ച് അണുബാധ ഇല്ലാതാക്കാനും മരണ സാധ്യത കുറയ്ക്കാനും ലക്ഷ്യമിട്ടാണ് സ്കിൻ ബാങ്ക് എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നത്. പൊള്ളലേറ്റും മറ്റും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് ചികിത്സയിൽ അണുബാധ ഒരു ഭീഷണിയാണ്. മരണം വരെ ഇതുവഴി സംഭവിക്കാം. മുറിവ് ആഴത്തിലാണെങ്കിൽ ചർമ്മം വളരാനും സമയമെടുക്കും. സാധാരണ നിലയിൽ രോഗിയുടെ ശരീരത്തിലെ തന്നെ ചർമ്മം എടുത്താണ് പരിക്കേറ്റ ഭാഗത്ത് വെക്കുന്നത്. എന്നാൽ പൊള്ളലേറ്റ് വരുന്ന പരിക്കുകളിൽ ഇത് പലപ്പോഴും സാധ്യമല്ലാതെയാകും. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കിൻ ബാങ്ക് തുടങ്ങുന്നത്. 50 ലക്ഷം രൂപയോളമാണ് സ്കിൻ ബാങ്കിന്റെ ചെലവ്.
advertisement
സ്കിൻ ബാങ്ക് പ്രവർത്തനമെങ്ങനെ?
മരണപ്പെട്ടവരുടെ ചർമമായിയിരിക്കും സ്കിൻ ബാങ്കിലേക്ക് മാറ്റുന്നത്. മുതുകിലെയും തുടയിലെയും ചർമമായിരിക്കും എടുക്കുക. 0.1 മുതൽ 0.9 മില്ലിമീറ്റർ വരെ ആഴത്തിലായിരിക്കും ചർമ്മം എടുക്കുന്നത്. പകർച്ചാവ്യാധികൾ ഉള്ളവരുടെ ചർമ്മം സ്വീകരിക്കില്ല. മൂന്ന് വർഷം വരെ ഇത്തരത്തിലെടുത്ത ചർമ്മം ബാങ്കിൽ സൂക്ഷിക്കാനാകും. പ്രത്യേകതരത്തിലുള്ള ഫ്രിഡ്ജിലാണ് ചർമ്മം സൂക്ഷിക്കുന്നത്.ചർമമെടുക്കാൻ മുൻകൂറായി സമ്മത്രം തയാറാക്കി നൽകുകയോ ബന്ധുക്കളുടെ അനുമതിയോ വേണം. മൂന്നാഴ്ചയ്ക്കകം ചർമം സ്വീകരിച്ച രോഗിയിൽ സ്വാഭാവിക ചർമം വളരും.മറ്റവയവങ്ങൾ മാറുന്ന മാറ്റിവയ്ക്കുന്നതുപോലെ രക്തഗ്രൂപ്പിന്റെ സാമ്യം ചർമ്മം സ്വീകരിക്കാൻ നോക്കേണ്ട കാര്യമില്ലെന്ന് മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് മേധാവി ഡോ എപി പ്രേംലാൽ പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 02, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
സ്കിൻ ബാങ്ക് ആർക്കൊക്കെ ഗുണമാകും? ചർമം എടുക്കുന്നത് മൃതദേഹത്തിൽ നിന്ന്