Explained | കൊറോണ വൈറസിൽ നിന്നും കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം? അറിയേണ്ട കാര്യങ്ങൾ

Last Updated:

കോവിഡ് ബാധിച്ച കുട്ടികൾ കടുത്ത അസുഖം ബാധിച്ചിട്ടുള്ള ആളുകളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. കുട്ടികളുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരുമൊക്കെ ഈ റിസ്ക് ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.

Image for representation. (Reuters)
Image for representation. (Reuters)
കോവിഡ് മഹാമാരി ഭൂമിയിലെ ഓരോ മനുഷ്യരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. മുതിർന്ന പൗരന്മാർക്കും ആരോഗ്യസ്ഥിതി അൽപം മോശമായവർക്കും കൊറോണ വൈറസ് വളരെ മാരകമാണ്. അതേസമയം ചെറിയ പ്രായത്തിലുള്ള നിരവധി ആളുകളും വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.
പ്രായമായവരെ അപേക്ഷിച്ച് ഏറ്റവും ശക്തമായ രോഗപ്രതിരോധ ശേഷിയുള്ള കുട്ടികളെ പോലും കോവിഡ് വെറുതെ വിടുന്നില്ല. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എഎപി) റിപ്പോർട്ട് അനുസരിച്ച്,  2021 മെയ് 20 വരെ അമേരിക്കയിൽ 3,943,407 കുട്ടികൾ കോവിഡ് പോസിറ്റീവായി. ഈ തീയതി വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 14 ശതമാനത്തിലധികമാണിത്. കോവിഡ് പോസിറ്റീവായ കുട്ടികളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നിരക്ക് 0.1% മുതൽ 1.9% വരെയാണ്. കുട്ടികളിൽ മരണനിരക്ക് വളരെ കുറവാണെങ്കിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷ വളരെ പ്രധാനമാണ്.
advertisement
വൈറസ് നിങ്ങളുടെ കുട്ടികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചില അടിസ്ഥാന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. യുഎസിലെ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിങ്ങളുടെ കുട്ടികളെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ ശീലിക്കാനാണ് നിർദ്ദേശിക്കുന്നത്.
കൈ കഴുകൽ/ മാസ്ക് ധരിക്കൽ
കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് കുട്ടികൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫേസ് മാസ്ക് ധരിക്കുന്നത് തുല്യപ്രാധാന്യമുള്ള കാര്യമാണ്. രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികൾ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. രോഗസാധ്യത കൂടുതലുള്ള ആളുകളുമായി കുട്ടികളെ പരമാവധി ഇടപഴകാൻ അനുവദിക്കാതിരിക്കുക.
advertisement
കോവിഡ് ബാധിച്ച കുട്ടികൾ കടുത്ത അസുഖം ബാധിച്ചിട്ടുള്ള ആളുകളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. കുട്ടികളുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരുമൊക്കെ ഈ റിസ്ക് ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു. മറ്റ് കുട്ടികൾക്ക് ഒപ്പമുള്ള കളി സമയം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.
നിങ്ങളുടെ കുട്ടികളുടെ ബുദ്ധി വികാസത്തിന് വീടിന് പുറത്തുള്ള കളികളും സാമൂഹിക ഇടപെടലുകളും പ്രധാനമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് നിങ്ങളുടെ കുട്ടികളെ രോഗബാധിതരാക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരുമായി കൂടുതൽ സമയം ഇടപെടുന്നത് കോവിഡ് സാധ്യത വർദ്ധിപ്പിക്കുന്നു.
advertisement
ശാരീരിക ഇടപെടൽ വളരെയധികം പരിമിതപ്പെടുത്തണം. പകരം മാതാപിതാക്കൾ അവരുടെ സുഹൃത്തുക്കളുമായി സംസാരിക്കാൻ ഫോൺ കോളുകൾ അല്ലെങ്കിൽ വീഡിയോ ചാറ്റ് സൌകര്യം ഒരുക്കി നൽകണം. എന്നാൽ വീടിന് അകത്ത് കുട്ടികൾക്ക് അവരുടെ ആരോഗ്യത്തിന് പ്രധാനമായ ശാരീരിക പ്രവർത്തനങ്ങൾ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സജീവമായ ജീവിതശൈലി നയിക്കുന്നതിലൂടെ മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം. കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും ഇൻഫ്ലുവൻസയ്ക്കും മറ്റ് രോഗങ്ങൾക്കും കുട്ടികൾ നിർബന്ധമായി എടുക്കേണ്ട വാക്സിനുകൾ ഒഴിവാക്കരുത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | കൊറോണ വൈറസിൽ നിന്നും കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം? അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement