advertisement

കുവൈറ്റിന്റെ ചെറിയൊരു 'കൈയബദ്ധം'; മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

Last Updated:

ഇറാൻ്റെ ആക്രമണങ്ങൾക്കിടെ കുവൈറ്റിൽ തകർന്നു വീണ അമേരിക്കൻ യുദ്ധവിമാനങ്ങൾ, കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു

(Photo: X)
(Photo: X)
യുദ്ധം കനക്കുന്നതിനിടെ കുവൈറ്റിൽ തകർന്ന മൂന്ന് എഫ്-15 ‌യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് യുഎസ് സൈന്യം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
‌"മാർച്ച് 1-ന് രാത്രി 11:03-ഓടെ , 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി പറന്ന മൂന്ന് യുഎസ് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ കുവൈറ്റിന് മുകളിൽ വെച്ച് തകർന്നു വീണു. ഇറാന്റെ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടുന്നതിനിടെ, കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ നടത്തിയ വെടിവെപ്പിലാണ് ഈ വിമാനങ്ങൾ തകർന്നത്." - യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആറ് പൈലറ്റുമാരെയും സുരക്ഷിതമായി കണ്ടെത്തിയതായും കുവൈറ്റ് പ്രതിരോധ സേനയുടെ സഹായത്തിന് നന്ദി പറയുന്നതായും യുഎസ് കമാൻഡ് കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിൽ ഇറാൻ മൂന്നാം ദിവസവും ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
advertisement
'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'‌
ഫെബ്രുവരി 28-നാണ് ഇറാനെതിരെ അമേരിക്ക 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ വൻ സൈനിക നീക്കം ആരംഭിച്ചത്. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ, നാവിക താവളങ്ങൾ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപമുള്ള സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.
advertisement
ഈ ഓപ്പറേഷനായി ബി-2 സ്റ്റെൽത്ത് ബോംബറുകൾ, പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ, താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനം, എഫ്-18, എഫ്-16, എഫ്-22 യുദ്ധവിമാനങ്ങൾ, ടോമാഹോക്ക് മിസൈലുകൾ എന്നിവയാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ഐആർജിസി (IRGC) ആസ്ഥാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സബ്മറൈനുകൾ എന്നിവയെല്ലാം യുഎസ് ലക്ഷ്യം വെക്കുന്നു.
Summary: The U.S. Central Command has confirmed that three F-15E Strike Eagles were accidentally shot down by Kuwaiti air defenses on March 1, 2026. This "friendly fire" incident occurred during intense combat as Kuwaiti forces were attempting to intercept Iranian ballistic missiles, drones, and aircraft.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിന്റെ ചെറിയൊരു 'കൈയബദ്ധം'; മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു
Next Article
advertisement
കുവൈറ്റിന്റെ ചെറിയൊരു 'കൈയബദ്ധം'; മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു
കുവൈറ്റിന്റെ ചെറിയൊരു 'കൈയബദ്ധം'; മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു
  • കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ അബദ്ധത്തിൽ മൂന്ന് യുഎസ് എഫ്-15 യുദ്ധവിമാനങ്ങൾ തകർന്നു വീണു

  • വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയതായി യുഎസ് സൈന്യം അറിയിച്ചു

  • ഇറാന്റെ ആക്രമണങ്ങൾ നേരിടുന്നതിനിടെയാണ് കുവൈറ്റ് സേനയുടെ അബദ്ധത്തിൽ ഈ സംഭവമുണ്ടായത്

View All
advertisement