ഇന്റർഫേസ് /വാർത്ത /Explained / International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

International Moon Day | ചരിത്രം പിറന്ന നിമിഷത്തിന്റെ ഓർമ; ഇന്ന് അന്താരാഷ്ട്ര ചാന്ദ്ര ദിനം

മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം. ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം. ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം. ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്.

  • Share this:

ഇന്ന് (ജൂലായ് 20) ആദ്യത്തെ അന്താരാഷ്ട്ര ചാന്ദ്ര ദിനം (International Moon Day) ആഘോഷിക്കുകയാണ്. 2021 ഡിസംബർ 9-നാണ് മൂൺ വില്ലേജ് അസോസിയേഷനും (Moon Village Association) മറ്റ് നിരവധി ഗ്രൂപ്പുകളും സമർപ്പിച്ച നിർദേശത്തിന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകാരം നൽകിയത്. ബഹിരാകാശ വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഔട്ടർ സ്‌പേസ് അഫയേഴ്‌സിന് (UNOOSA) അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്നിന്റെ ഓർമ കൂടിയാണ് ഈ ദിവസം. ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ദിവസമാണിന്ന്. 1969 ജൂലായ് 20 നാണ് അമേരിക്കൻ ബഹിരാകാശയാത്രികരായ നീൽ ആംസ്ട്രോങ്ങും (Neil Armstrong) ബസ് ആൽഡ്രിനും (Buzz Aldrin) ചന്ദ്രനിലെത്തിയത്. ഈഗിൾ എന്ന ബഹിരാകാശ പേടകത്തിലാണ് ഈ അപ്പോളോ 11 ബഹിരാകാശയാത്രികർ ചന്ദ്രനിൽ കാലു കുത്തിയത്. മൈക്കൽ കോളിൻസ് ആണ് ഈ​ഗിൾ നിയന്ത്രിച്ചിരുന്നത്. ''മനുഷ്യന് ഇതൊരു ചെറിയ ചുവടുവെയ്പാണ്, എന്നാൽ മാനവരാശിക്കോ ഇതൊരു വലിയ കുതിച്ചുചാട്ടവും'', എന്നാണ് ചരിത്രം പിറന്ന ആ നിമിഷത്തെക്കുറിച്ച് നീൽ ആംസ്ട്രോങ്ങ് പറഞ്ഞത്.

അന്നുമുതൽ, ചന്ദ്രനെ കൂടുതൽ അടുത്തറിയാനും പര്യവേക്ഷണം ചെയ്യാനും പല രാജ്യങ്ങളും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനാരംഭിച്ചു. എണ്ണമറ്റ ദൗത്യങ്ങളുടെ ലക്ഷ്യസ്ഥാനമായി ചന്ദ്രഗ്രഹം മാറി. 1969 ജൂലായ് 20 ലെ ആ ലാൻഡിംഗ് ബഹിരാകാശ പര്യവേക്ഷണത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്.

ചന്ദ്രനിൽ ഇറങ്ങി ആറുമണിക്കൂറിനു ശേഷം ആംസ്ട്രോങ് ചന്ദ്ര പ്രതലത്തിലേക്ക് കാലെടുത്തുവച്ചു. ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് ബസ്സ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങി. രണ്ട് ബഹിരാകാശയാത്രികരും ചേർന്ന് 21.5 കിലോഗ്രാം ചാന്ദ്രവസ്തുക്കൾ ശേഖരിച്ചു. ഇത് വിശകലനത്തിനായി ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികത്തോടനുബന്ധിച്ച് 1971 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂലൈ 20 ദേശീയ ചാന്ദ്ര ദിനമായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തു.

ചന്ദ്രന്റെ സുസ്ഥിരമായ നിലനിൽപിനെക്കുറിച്ചും ചാന്ദ്ര പര്യവേക്ഷണത്തെക്കുറിച്ചും ചന്ദ്രഗ്രഹവുമായി ബന്ധപ്പെട്ട പ്രത്യേക പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇനി മുതൽ എല്ലാ വർഷവും ജൂലായ് 20 ന് അന്താരാഷ്ട്ര ചാന്ദ്ര ദിനമായി ആഘോഷിക്കും. ഈ ദിവസത്തോടനുബന്ധിച്ച് അന്തർദേശീയ തലത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമിപ്പിക്കാൻ കൂടിയുള്ള ദിവസമാണിത്.

യുവതലമുറയെയും പൊതുജനങ്ങളെയും ബോധവത്കരിക്കുക മാത്രമായിരിക്കില്ല അന്താരാഷ്ട്ര ചാന്ദ്ര ദിന പരിപാടികളുടെ ലക്ഷ്യം. വിവിധ സ്ഥാപനങ്ങൾക്കൊപ്പം എൻ‌ജി‌ഒകൾ, സർക്കാർ ഏജൻസികൾ, ലബോറട്ടറികൾ മറ്റ് ബഹിരാകാശ കമ്മ്യൂണിറ്റികൾ എന്നിവരുടെ പ്രവർത്തനങ്ങളും ഈ ദിവസം നടത്തപ്പെടും. ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയെല്ലാമാണ് ഈ ദിവസത്തിന്റെ മറ്റു ലക്ഷ്യങ്ങൾ.

First published:

Tags: Astronauts, Moon Day, ചാന്ദ്ര ദൌത്യം