advertisement

യുഎസ് സൈനികർ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തുന്നുണ്ടോ...? സംശയമുന്നയിച്ച സ്ട്രിപ്പറുടെ വീഡിയോ വൈറൽ

Last Updated:

യുദ്ധവുമായി ബന്ധപ്പെട്ടുള്ള രഹസ്യവിവരങ്ങൾ യുഎസിലെ യുവ സൈനികർ ചോർത്തുന്നുണ്ടോയെന്ന സംശയമാണ് ചാം വീഡിയോയിലൂടെ പറഞ്ഞത്

News18
News18
വാഷിംഗ്ടൺ: യുഎസ്- ഇറാൻ സംഘർഷത്തിനിടെ അമേരിക്കൻ സൈനികർക്കെതിരെ ​ഗുരുതര ആരോപണവുമായി യുഎസ് സ്ട്രിപ്പർ. അമേരിക്കയിലെ ഏറ്റവും വലിയ സൈനിക ‌കേന്ദ്രങ്ങളിലൊന്നായ സാൻ ഡിഗോയ്ക്ക് സമീപത്ത് പ്രവർത്തിക്കുന്ന ക്ലബിലെ സ്ട്രിപ്പറും എക്സോട്ടിക് ഡാൻസറുമായ ചാം ഡെയ്സാണ് ആരോപണമുന്നയിച്ചത്. യുദ്ധവുമായി ബന്ധപ്പെട്ടുള്ള രഹസ്യവിവരങ്ങൾ യുഎസിലെ യുവ സൈനികർ ചോർത്തുന്നുണ്ടോയെന്ന സംശയമാണ് ചാം വീഡിയോയിലൂടെ പറഞ്ഞത്.
വീഡിയോ ടിക് ടോക്കിൽ പ്രത്യേക്ഷപ്പെട്ടതോടെ വൻ വിമർശനങ്ങൾക്ക് വഴിവച്ചു. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. യുഎസ് സൈനികർ സൈനിക വിന്യാസങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അശ്രദ്ധമായി പങ്കുവക്കുന്നുണ്ടെന്നും യുവതി അവകാശപ്പെട്ടു.
തന്റെ സ്ട്രിപ്പ് ക്ലബ്ബിലേക്ക് സൈനികർ എത്താറുണ്ടെന്നും അവർ‌ വിഷാദത്തിലാണെന്നും ഡെയ്സ് വെളിപ്പെടുത്തി. അടുത്താഴ്ച സൈന്യത്തെ വിന്യസിക്കുന്നതിനെ കുറിച്ച് സൈനികർ പരസ്യമായി ചർച്ച ചെയ്തതായും ഡെയ്സ് വ്യക്തമാക്കി. അവർ തീരെ ചെറുപ്പക്കാരും ദുർബലരുമാണ്. ഇടയ്ക്കിടയ്ക്ക് സൈനികർ ക്ലബ്ബിൽ വരുന്നത് താൻ ശ്രദ്ധിച്ചിരുന്നു. വിഷാദരോ​ഗികളെന്ന് തോന്നിക്കുന്ന ചെറുപ്പക്കാരായ സൈനികരെ കാണുന്നത് വളരെ വിഷമകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഇറാനെതിരെ യുഎസ് തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ് സ്ട്രിപ്പറുടെ വീഡിയോ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടെഹ്‌റാനിൽ സൈനിക സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ് സൈനികർ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തുന്നുണ്ടോ...? സംശയമുന്നയിച്ച സ്ട്രിപ്പറുടെ വീഡിയോ വൈറൽ
Next Article
advertisement
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് 
  • നേപ്പാളിലെ ഹിമാലയൻ ട്രെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് വൻ ഇൻഷുറൻസ് തട്ടിപ്പ് വെളിപ്പെട്ടു

  • ട്രെക്കിംഗ് ഗൈഡുകൾ, ആശുപത്രികൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ ചേർന്ന് സഞ്ചാരികളെ ചതിച്ച് കോടികൾ തട്ടിയെടുത്തു

  • 19.69 ദശലക്ഷം ഡോളർ തട്ടിയെടുത്തതും 32 പേർക്ക് കുറ്റം ചുമത്തിയതും സുരക്ഷാ ആശങ്ക ഉയർത്തുന്നു

View All
advertisement