HOME /NEWS /Explained / കെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ ഫീസുകൾ 'യുക്തിസഹ'മായി വർധിപ്പിച്ചു; വീട് പണിയുന്നവർക്ക് 'നല്ല പണി' വരുന്നു

കെട്ടിട നിർമാണ പെർമിറ്റ്, അപേക്ഷ ഫീസുകൾ 'യുക്തിസഹ'മായി വർധിപ്പിച്ചു; വീട് പണിയുന്നവർക്ക് 'നല്ല പണി' വരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വർഷങ്ങൾക്ക് ശേഷമാണ് ഫീസ് വർധിപ്പിക്കുന്നത്. നിരക്കുകൾ യുക്തിസഹമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അടുത്തിടെ പ്രസ്താവിച്ചിരുന്നു

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: പെർമിറ്റ്, അപേക്ഷ ഫീസുകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീടു നിർമാണത്തിനുള്ള ഫീസ് ഇനത്തിൽ വൻ വർധന. ചിലയിനങ്ങളിൽ 2000 ശതമാനം വരെ വർധനയുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് ഫീസ് വർധിപ്പിക്കുന്നത്. നിരക്കുകൾ യുക്തിസഹമാക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അടുത്തിടെ പ്രസ്താവിച്ചിരുന്നു.

    നിർമാണ വസ്തുക്കൾക്കും ഇന്ധനച്ചെലവിനും പുറമേയുള്ള ഫീസ് വർധന ഇടത്തരക്കാർക്ക് തിരിച്ചടിയാകും. നിരക്കുകളിൽ വന്ന വർധന ഇതോടനുബന്ധിച്ച് നിലനിൽക്കുന്ന ‘മറ്റ് ഔദ്യോഗിക’ കാര്യങ്ങളിലും വർധന ഉണ്ടാക്കും എന്നാണ് സൂചന.

    Also Read- കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കും; മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയെന്ന് മന്ത്രി

    തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് ഏപ്രിൽ 10 മുതലാണു വർധന നടപ്പാകുക. അതേസമയം, വർധന നിയമപ്രകാരം നടപ്പാകണമെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്കരിച്ചു വിജ്ഞാപനം ചെയ്യണം.

    Also Read- പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ കേരള വാഹനങ്ങളുടെ തിരക്ക്

    പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടിയോളം) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപയുടെ സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം (വർധന 1531 ശതമാനം). മുനിസിപ്പാലിറ്റിയിൽ 555 രൂപയിൽ നിന്നു 11,500 രൂപയാകും ( വർധന 2000 ശതമാനം) കോർപറേഷനിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാകും. (വർധന 2000 ശതമാനം).

    250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടാണെങ്കിൽ പഞ്ചായത്തിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും ( വർധന ശതമാനം 1461 ) മുനിസിപ്പാലിറ്റിയിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും (വർധന ശതമാനം1472 )ഫീസ് ഉയരും. കോർപറേഷനിൽ ഇതു 2550 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38,500 രൂപയിലേക്കാണു കുതിക്കുക. (വർധന ശതമാനം1510 )

    പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടി) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചെലവിട്ടിരുന്ന സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം (വർധന ശതമാനം 1531 ശതമാനം ). മുനിസിപ്പാലിറ്റിയിൽ555 രൂപയിൽ നിന്നു തുക ഒറ്റയടിക്കു 11,500 രൂപയാകും (വർധന ശതമാനം2072 ). കോർപറേഷനിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാകും.(വർധന ശതമാനം2000 )

    Also Read- ഒന്ന് ശ്രദ്ധിക്കണേ….. ഏപ്രില്‍ ഒന്ന് മുതല്‍ ഇങ്ങനെ കുറേ മാറ്റങ്ങൾ ഉണ്ട്

    250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടിന് പഞ്ചായത്തിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും ( വർധന ശതമാനം1461 ) മുനിസിപ്പാലിറ്റിയിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും ഫീസ് ഉയരും. കോർപറേഷനിൽ 2550 രൂപയിൽ നിന്ന് ഒറ്റയടിക്ക് 38,500 രൂപയിലേക്കാണു പോകുന്നത്. (വർധന ശതമാനം 1500)

    പഞ്ചായത്ത്

    150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീടു നിർമിക്കുമ്പോൾ :

    • പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ് :555 രൂപ) = അപേക്ഷകൻ ആകെ അടയ്ക്കേണ്ടത് 555 രൂപ.
    • പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് :1000 രൂപ+ പെർമിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ

    250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ വരുന്ന വർധന

    • പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.
    • പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെർമിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.

    മുനിസിപ്പാലിറ്റി

    150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ വരുന്ന വർധന:

    • പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.
    • പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.

    250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിർമിക്കുമ്പോൾ 

    • പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.
    • പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.

    കോർപറേഷൻ

    150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ

    • പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.
    • പുതുക്കിയ നിരക്ക് – അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.

    250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിർമിക്കുമ്പോൾ

    • പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550
    • പുതുക്കിയ നിരക്ക് :അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.

    ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വർധിപ്പിക്കുന്ന നിരക്ക് ക്രമത്തിൽ)

    • ഗാർഹിക ആവശ്യത്തിന് : 3 രൂപ/ചതുരശ്ര മീറ്റർ
    • വ്യവസായം : 4 രൂപ/ചതുരശ്ര മീറ്റർ
    • വാണിജ്യം : 4 രൂപ/ ചതുരശ്ര മീറ്റർ
    • മറ്റുള്ളവ: 3 രൂപ/ചതുരശ്ര മീറ്റർ

    First published:

    Tags: Building permit, Kerala government, Mb rajesh